ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡിലെ മുന്‍നിര നായികയായി മാറിയ താരമാണ് മൃണാല്‍ ഠാക്കൂര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടേയോ ഗോഡ്ഫാദര്‍മാരുടെയോ പിന്തുണയില്ലാതെയാണ് മൃണാല്‍ ഇവിടെ വരെ എത്തിയത്. തൂഫാന്, ധമാക്ക, തുടങ്ങിയ സിനിമകളിലെ നായികയായും മൃണാല്‍ കയ്യടി നേടി. ജേഴ്സിയടക്കം നിരവധി സിനിമകളാണ് മൃണാലിന്റേതായി പുറത്തിറങ്ങാനുണ്ട്.
മൃണാലിന്റെ പുതിയ സിനിമയായ ജേഴ്സി റിലീസിന് തയ്യാറെടുക്കുകയാണ്. ഷാഹിദ് കപൂറാണ് ചിത്രത്തിലെ നായകന്. തെലുങ്ക് ചിത്രം ജേഴ്സിയുടെ ഹിന്ദി റീമേക്കാണ് ചിത്രം. തെലുങ്കില്‍ നാനിയും ശ്രദ്ധ ശ്രീനാഥും ചെയ്ത വേഷങ്ങളാണ് ഹിന്ദിയില്‍ ഷാഹിദ് കപൂറും മൃണാല്‍ ഠാക്കൂറും അവതരിപ്പിക്കുന്നത്. ജേഴ്സിയുടെ പ്രൊമോഷന് പരിപാടികള്‍ക്കിടെ തന്റെ തുടക്കകാലത്തെക്കുറിച്ച് ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിൽ മൃണാല്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്ത് എന്നോട് പലപ്പോഴും മോശമായി പെരുമാറുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ വീട്ടില്‍ വന്ന് കരയുമായിരുന്നു. എനിക്കിതൊന്നും ഇഷ്ടമാകുന്നില്ലെന്ന് ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. അവര്‍ പറഞ്ഞത് പത്ത് വര്‍ഷം അപ്പുറത്തെ കാര്യങ്ങള്‍ ചിന്തിക്കാനാണ്. നിന്നെ കണ്ട് ആളുകള്‍ക്ക് പ്രചോദനം തോന്നും. അവള്‍ക്ക് സാധിക്കുമെങ്കില്‍ എനിക്കും സാധിക്കുമെന്ന് തോന്നും” എന്നായിരുന്നു മൃണാല്‍ പറഞ്ഞത്. എന്റെ അച്ഛനോടും അമ്മയോടും ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്റെ പക്കല്‍ ഇല്ലാതിരുന്ന കാര്യങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ പഠിപ്പിച്ചത് അവരാണ്. അതിന് ഞാനവരോട് കടപ്പെട്ടിരിക്കുന്നു’ – മൃണാല്‍ പറഞ്ഞു.
ടെലിവിഷനിലൂടെയാണ് മൃണാല്‍ ശ്രദ്ധ നേടുന്നത്. ഖാമോഷിയാന്‍, കുംകും ഭാഗ്യ തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച ശേഷമാണ് മൃണാല്‍ ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കുള്ള വരവറിയിച്ചു. പിന്നാലെ ഹൃത്വിക് റോഷന്റെ നായകനായ സൂപ്പര്‍ 30യിലെ നായികയായി . ഈ ചിത്രത്തിലെ പ്രകടനം മൃണാലിനെ താരമാക്കി മാറ്റുകയായിരുന്നു.
Post Your Comments