GeneralLatest NewsNEWS

ഒരു ദശാബ്ദം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ അർനോൾഡ് ഷ്വാസ്നെഗറും മരിയയും വിവാഹ മോചിതരായി

ന്യൂയോർക്ക്: ഹോളിവുഡ് ആക്ഷൻ നായകനായിരുന്ന അർനോൾഡ് ഷ്വാസ്നെഗറും ഭാര്യ മരിയ ഷ്രിവറെയും വേർപിരിഞ്ഞ് ഒരു ദശാബ്ദത്തിന് ശേഷം വിവാഹമോചനം നേടി. 2011 ജൂലൈയിൽ മരിയ വിവാഹമോചനത്തിന് അപേക്ഷിച്ച് പത്ത് വർഷത്തിന് ശേഷമാണ് മുൻ ദമ്പതികൾക്ക് വിവാഹ മോചനം അനുവദിച്ചത്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും ആസ്തികൾ പങ്കുവയ്ക്കുന്നത് അടക്കം സങ്കീർണമായ കാരണങ്ങളാലാണ് വിവാഹമോചനം ഒരു ദശാബ്ദത്തോളം നീണ്ടതെന്നാണ് റിപ്പോർട്ടുകൾ.

1986 ലായിരുന്നു അര്‍നോള്‍ഡ് പത്രപ്രവർത്തകയായ മരിയ ഷിവറിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ കാതറിന്‍, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫര്‍ എന്നിങ്ങനെ നാല് മക്കളുണ്ട്. നാല് മക്കള്‍ക്കും ഇപ്പോള്‍ പ്രായപൂര്‍ത്തിയായതിനാല്‍ ഇനി ഇതെക്കുറിച്ച് തര്‍ക്കമില്ല. ഇരുവരുടെയും സാമ്പത്തികമായ പ്രശ്നങ്ങളും ഒത്തുതീര്‍പ്പായിട്ടുണ്ട്.

വീട്ടുജോലിക്കാരിയായ മിൽഡ്രഡ് പട്രീഷ്യയിൽ ഒരു മകൻ ജനിച്ചതോടെയാണ് ദമ്പതികൾ തമ്മിൽ അകൽച്ച ഏറിയത്. മരിയ – ഷ്വാസ്‌നെഗർ ദമ്പതികളുടെ നാലാമത്തെ കുട്ടിയായ ക്രിസ്റ്റഫറിന് ജന്മം നൽകി കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് 1997 ഒക്ടോബർ 2 ന് മിൽഡ്രഡ് പട്രീഷ്യയിൽ ഷ്വാസ്‌നെഗറിന് കുഞ്ഞ് ജനിച്ചത്. 2011 മെയ് മാസത്തിലാണ് വീട്ടുജോലിക്കാരിയുടെ കുട്ടി തന്റേതാണെന്ന് ഷ്വാസ്‌നെഗർ വെളിപ്പെട്ടത്. തുടർന്ന് മരിയ ബന്ധം ഉപേക്ഷിക്കാൻ താൽപര്യം അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button