GeneralLatest NewsNEWS

‘ഞാൻ ഗായികയാകുന്നതിനോട് അമ്മയ്ക്ക് ഒരു താത്പര്യവുമില്ലായിരുന്നു’: തുറന്നു പറഞ്ഞ് ശ്വേത മോഹൻ

പിന്നണി ഗാനപ്രേക്ഷകരുടെ പ്രിയ ഗായകരാണ് ഗായിക സുജാതയും മകള്‍ ശ്വേതയും. ഒരുപാട് മികച്ച ഗാനങ്ങളാണ് അമ്മയും മകളും മലയാളികള്‍ക്ക് സമ്മാനിച്ചത്. ചെറുപ്പത്തിലേ സംഗീതം പഠിച്ചു തുടങ്ങിയ ശ്വേത തന്റെ പത്താം വയസ്സിൽ 1995 ൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ ബോംബെ, ഇന്ദിര എന്നീ സിനിമകളിൽ പാടിക്കൊണ്ടാണ് പിന്നണി ഗാന രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.

2003 ൽ ത്രീ റോസസ് എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് പിന്നണി ഗാനരംഗത്ത് സജീവമായി. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ പല പ്രഗത്ഭരായ സംഗീത സംവിധായകരുടെയും കീഴിൽ മികച്ച ഗാനങ്ങൾ ആലപിച്ചു. 2005 ൽ ബൈ ദ പീപ്പിൾ എന്ന സിനിമയിൽ പാടിക്കൊണ്ട് ശ്വേത മലയാള സിനിമയിൽ തുടക്കം കുറിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അറുനൂറോളം ഗാനങ്ങൾ ശ്വേത ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള കേരള, തമിഴ്നാട് ഗവണ്മെന്റുകളുടെ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾക്ക് ശ്വേതയ്ക്ക് അർഹയായി. 2007ൽ നിവേദ്യം എന്ന സിനിമയിലെ ‘കോലക്കുഴൽ വിളി കേട്ടോ രാധേ..’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച ഗായികക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

2008ൽ ഒരേ കടൽ എന്ന സിനിമയിലെ ‘യമുന വെറുതേ..’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ അവാർഡും, അതേ വർഷം തന്നെ നോവൽ എന്ന സിനിമയിലെ ‘പൂങ്കുയിലേ.. പൂങ്കുയിലേ’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പിന്നണിഗായികക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും ലഭിച്ചു. കൂടാതെ മികച്ച പിന്നണി ഗായികക്കുള്ള വനിതഫിലിം അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിക്കയുണ്ടായി. 2007ലെ സൻഫീസ്റ്റ് ഇശൈ അരുവി അവാർഡ് അവർക്ക് ലഭിച്ച മറ്റൊരു പ്രധാനപ്പെട്ട അവാർഡ് ആണ്. പക്ഷെ, താന്‍ ഗായികയാകുന്നതിനോട് അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു തുറന്ന് പറയുകയാണ് ശ്വേത ഇപ്പോള്‍.

ശ്വേതയുടെ വാക്കുകള്‍:

‘എന്നെ മാസം മാസം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയായി കാണണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. നേരത്തെ ഇരുവരും സംഗീതം പഠിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചില്ല. എന്നാല്‍ ഒടുവില്‍ ആ മേഖലയിലേക്ക് ഞാന്‍ എത്തുകയായിരുന്നു. ഈ മേഖലയിലേക്ക് വന്നപ്പോള്‍ തുടക്കം മുതല്‍ തന്നെ നല്ല സപ്പോര്‍ട്ട് എനിക്ക് ലഭിച്ചിരുന്നു. ആദ്യം മുതല്‍ക്കെ അമ്മയുടെ പേര് ചീത്ത ആക്കരുത് എന്നുണ്ടായിരുന്നു. ‘എംബിഎ ചെയ്യ് പാട്ട് സൈഡ് ആയി കൊണ്ടുപോകാം’ എന്നായിരുന്നു അമ്മ ആദ്യം പറഞ്ഞത്. എന്നാല്‍ അതൊന്നും നടന്നില്ല. പഠിക്കുന്ന സമയത്ത് പല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ചിത്ര ചേച്ചി ആണ് എന്നെ എന്റെ ഗുരുവിലേക്ക് എത്തിച്ചതും’.

shortlink

Related Articles

Post Your Comments


Back to top button