InterviewsLatest NewsNEWS

‘ആരാധകര്‍ കുറയുമെന്ന് കരുതി പഴയ താരങ്ങളെ പോലെ വിവാഹവും ഭാര്യയേയും ഒളിപ്പിച്ച് വച്ച് മിണ്ടാതിരിക്കില്ല’: സൽമാൻ ഖാൻ

ഐശ്വര്യ റായ്, സംഗീത ബിജ്‌ലാനി, കത്രീന കൈഫ് തുടങ്ങിയ സൂപ്പര്‍ നായികമാരുമായുള്ള സല്‍മാന്‍ ഖാന്റെ പ്രണയം എന്നും ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചയാണ്. ഇപ്പോൾ സല്‍മാനും റുമേനിയന്‍ മോഡലും അവതാരകയുമായ യൂലിയ വന്റൂറും തമ്മിലുള്ള പ്രണയമാണ് ബോളിവുഡിലെ ഹോട്ട് ടോപിക്ക്. മിക്ക പൊതു പരിപാടികളിലും ഒന്നിച്ച് എത്താറുള്ള ഇവർ ലോക്ഡൗണ്‍ കാലത്ത് സല്‍മാന്റെ പന്‍വേലിലുള്ള ഫാം ഹൗസില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ യൂലിയയെ ആരും അറിയാതെ സല്‍മാന്‍ വിവാഹം ചെയ്തുവെന്ന വാർത്തകളോട് പ്രതികരിക്കുകയാണ് താരം മുംബൈ മിററിനോട്.

സൽമാന്റെ വാക്കുകൾ :

‘ഇതൊക്കെ വെറും കിംവദന്തികളാണ്. എന്റെ എന്‍ഗേജ്‌മെന്റോ വിവാഹമോ കഴിഞ്ഞിരുന്നുവെങ്കില്‍ വാര്‍ത്ത പുറത്താകുന്നത് വരെ ഞാൻ കാത്തു നില്‍ക്കില്ലായിരുന്നു. ഞാൻ തന്നെ അത് പ്രഖ്യാപിച്ചേനെ. എന്നെ സംബന്ധിച്ചത് അത് അഭിമാന നിമിഷം ആയേനെ. എന്റെ ആരാധകര്‍ കുറയുമെന്ന് കരുതി വിവാഹവും ഭാര്യയേയും പഴയ താരങ്ങളെ പോലെ ഒളിപ്പിച്ച് വച്ച് മിണ്ടാതിരിക്കില്ല. ഈ രാജ്യം മൊത്തം എനിക്കൊപ്പം സന്തോഷിക്കുന്ന കാര്യമാണത്.

എനിക്കൊരു കുട്ടിയെ വേണമെന്നുണ്ട്. പക്ഷെ അതിലെ പ്രശ്നം എന്താണെന്ന് വച്ചാല്‍ കുട്ടിയോടൊപ്പം തന്നെ അമ്മയും വരും എന്നതാണ്. അമ്മയില്ലാതെ കുട്ടിയെ മാത്രം കിട്ടുമെങ്കില്‍ രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല. അതിനൊരു പരിഹാരമുണ്ടെങ്കില്‍ പറയൂ’. സല്‍മാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button