ബേസില്‍ ജോസഫ് സിനിമ ‘മിന്നല്‍ മുരളി’ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ടോപ് ടെന്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയതിനു പുറമെ ഇപ്പോഴിതാ നെറ്റ്ഫ്ലിക്സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെന്‍ ലിസ്റ്റിലും സ്ഥാനം പിടിച്ചിരിക്കുകയാണ്.
ഡിസംബര്‍ 20 മുതല്‍ 26 വരെ 60 ലക്ഷം മണിക്കൂറുകളോളമാണ് ‘മിന്നല്‍ മുരളി’ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്തിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ പ്രേക്ഷകര്‍ കണ്ട ഇംഗ്ലീഷ് ഇതര സിനിമകളുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് മിന്നല്‍ മുരളി. വിക്കി ആന്‍ഡ് ഹേര്‍ മിസ്റ്ററിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശിയും ലിസ്റ്റില്‍ ഉണ്ട്. പത്താം സ്ഥാനത്താണ് ചിത്രം.
അതുപോലെ തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റുകളില്‍ മിന്നല്‍ മുരളി ഇടം നേടി. ബഹ്റൈന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മാലിദ്വീപ്, ഒമാന്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലാണ് ടോപ്പ് ടെണ്ണില്‍ ഉള്ളത്. ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്.
Post Your Comments