Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

സ്വന്തം വീടിനോ കുടുംബത്തിനോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാട്ടുകാരെ സേവിക്കാനിറങ്ങിയ മുരളിയുടെ ജീവിതവുമായി ലക്ഷ്മിപ്രിയ

രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമ

എ എം മൂവീസിന്റെ ബാനറിൽ പി ജയ് ദേവ് സംവിധാനവും എം ഡി സിബിലാൽ നിർമ്മാണവും നിർവ്വഹിക്കുന്ന ‘ആറാട്ട് മുണ്ടൻ’ എന്ന ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നടി ലക്ഷ്മിപ്രിയ തിരക്കഥ ഒരുക്കുന്നു. പ്രശസ്ത സംഗീതജ്ഞനായിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മിപ്രിയയുടെ ഭർത്താവുമാണ് പി ജയ് ദേവ്. അമ്പലപ്പുഴ കോറൽ ഹൈറ്റ്സിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എ എം ആരിഫ് എം പിയും എച്ച് സലാം എം എൽ എ യും ചേർന്ന് ഭദ്രദീപത്തിന് തിരി തെളിയിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. സ്വന്തം വീടിനോ കുടുംബത്തിനോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാട്ടുകാരെ സേവിക്കാനിറങ്ങിയ മുരളിയിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമ കൂടിയാണ് ആറാട്ട് മുണ്ടൻ .

READ ALSO: 11 രാജ്യങ്ങളിലെ ടോപ്പ് ടെന്‍ ലിസ്റ്റിൽ സ്ഥാനം പിടിച്ച് ‘മിന്നല്‍ മുരളി’

ബാനർ – എ എം മൂവീസ്, സംവിധാനം – പി ജയ് ദേവ് , നിർമ്മാണം – എം ഡി സിബിലാൽ, സഹനിർമ്മാണം – കെ പി രാജ് വക്കയിൽ (യു എ ഇ), ലക്ഷ്മിപ്രിയ, തിരക്കഥ – ലക്ഷമിപ്രിയ, ഛായാഗ്രഹണം – ബിജുകൃഷ്ണൻ , കഥ, സംഭാഷണം – രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം – സത്യദാസ് , എഡിറ്റർ-അനന്ദു വിജയൻ , സംഗീതം – പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ഗാനരചന – എച്ച് സലാം (എം എൽ എ ), രാജശ്രീ പിള്ള , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, ക്യാമറ അസ്സോസിയേറ്റ് – ഷിനൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, കല- ലൈജു ശ്രീവത്സൻ , ചമയം – ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം – നിസാർ റഹ്മത്ത് , ത്രിൽസ് – മാഫിയ ശശി, കോറിയോഗ്രാഫി – ജോബിൻ മാസ്റ്റർ, സഹസംവിധാനം – അരുൺ പ്രഭാകർ , സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ് , ബിബി കെ ജോൺ , ഫിനാൻസ് കൺട്രോളർ & ഓഫീസ് നിർവ്വഹണം – എം സജീർ , സ്‌റ്റുഡിയോ – ചിത്രാഞ്ജലി, സ്റ്റിൽസ് – അജി മസ്കറ്റ്,പി ആർ ഓ -അജയ് തുണ്ടത്തിൽ . ചിത്രത്തിന്റെ താരനിർണ്ണയം പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button