GeneralLatest NewsNEWSTV Shows

‘അവളെ അവസാനമായി കാണാനെത്തിയ പലരോടും മോശമായി പെരുമാറി’: ക്ഷമ ചോദിച്ച് നടി ശരണ്യയുടെ അമ്മ

യൂട്യൂബ് ചാനൽ അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ശരണ്യ പത്തു വർഷത്തോളം കാൻസറുമായി പോരാടിയാണ് വിടവാങ്ങിയത്. താരത്തിന്റെ വിയോഗ വേദനയിൽ നിന്നും മുക്തമായിട്ടില്ല. അസുഖത്തോട് പോരാടിയിരുന്ന നാളുകളിൽ ശരണ്യയ്ക്ക് ഒപ്പം നിന്നവർക്കും താരത്തിന്റെ മരണത്തോടെ തകർന്ന കുടുംബത്തിന് താങ്ങായി നിന്നവരോടും നന്ദി പറയുകയാണ് ശരണ്യയുടെ അമ്മ ഗീത. ശരണ്യയുടെ ‘സിറ്റി ലൈറ്റ്സ്– ശരണ്യാസ് വ്ലോഗ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അമ്മ വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

ക്ഷമാപണത്തോടെയാണ് ഗീത തന്റെ വാക്കുകൾ ആരംഭിക്കുന്നത്. ‘അവളെ അവസാനമായി കാണാനെത്തിയ പലരോടും ഞാൻ മോശമായി പെരുമാറി എന്ന് പറഞ്ഞുകേട്ടു. അത് ഒന്നും മനപൂർവമല്ല. എല്ലാത്തിനും ക്ഷമ ചോദിക്കുന്നു’, അമ്മ പറഞ്ഞു. സ്വന്തം മോളെപ്പോലെ ശരണ്യയെ ചേർത്തുനിർത്തിയ സീമ ജി നായരോടും ശരണ്യയെ പരിചരിച്ച ഡോക്ടർമാരോടും അമ്മ നന്ദി അറിയിച്ചു.

read also: തന്റെ ജീവൻ അപകടത്തിലാണെന്ന് അറിയിച്ച ബാലചന്ദ്രകുമാറിനു എന്തുതരം സുരക്ഷയാണ് സർക്കാർ ഉറപ്പാക്കിയിട്ടുള്ളത്? വനിത സംഘടന

‘ യൂട്യൂബ് ചാനൽ അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു. അതിൽ നിന്ന് കിട്ടിയ ചെറുതല്ലാത്ത വരുമാനം കൊണ്ട് ആശുപത്രിയിലെ ബിൽ അടയ്ക്കാനും കഴിഞ്ഞു. കഴിഞ്ഞ 10 വർഷവും രോഗത്തെ വെല്ലുവിളിച്ചു എന്റെ കുട്ടി, പക്ഷേ ഒടുവിൽ രോഗം എന്റെ മകളെ വെല്ലുവിളിച്ചു. അവിടെ ‍ഡോക്ടർമാരും തോറ്റുപോയി. ഇതൊക്കെ പറയുമ്പോഴും എന്റെ നെഞ്ചിൽ ഒരു തീച്ചൂള കത്തിയമരുകയാണ്, അത് എത്ര വെള്ളമൊഴിച്ചു കെടുത്താൻ ശ്രമിച്ചിട്ടും കെടുന്നില്ല. കാരണം എന്റെ പ്രാണനാണ്, ഈ വീട്ടിലെ ചൈതന്യമാണ് പോയത്. അവളില്ലാത്ത ഒരു ദീപാവലി കടന്നുപോയി’, വേദനയോടെ അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button