Latest NewsNEWSShooting In Progress

‘ആറാട്ട് മുണ്ടന്‍’ : നടി ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം, സംവിധാനം ചെയ്യുന്നത് ഭർത്താവ് പി ജയ് ദേവ്

രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘ആറാട്ട് മുണ്ടന്‍’ ചിത്രത്തിന് തിരക്കഥയൊരുക്കി നടി ലക്ഷ്മി പ്രിയ. ആദ്യമായി ലക്ഷ്മി പ്രിയ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംഗീതജ്ഞന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവുമായ പി ജയ് ദേവ് ആണ്. അമ്പലപ്പുഴ കോറല്‍ ഹൈറ്റ്‌സില്‍ നടന്ന ചടങ്ങില്‍ എ എം ആരിഫ് എംപിയും എച്ച് സലാം എംഎല്‍എയും ചേര്‍ന്ന് ഭദ്രദീപം തെളിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.

‘ആറാട്ട് മുണ്ടന്‍ എന്നത് ഒരുകാലത്ത് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രകമ്പനം സൃഷ്ടിച്ച വാക്കാണ്. ഈ ചിത്രത്തിന്റെ കഥാസന്ദര്‍ഭത്തിന് ഏറ്റവും അനുയോജ്യമായ പേരാണ് ഇത്. ഇതുവരെ അഭിനേത്രി എന്ന നിലയില്‍ യാതൊരു ടെന്‍ഷനുമില്ലാതെ ഇരുന്ന ഞാന്‍ തിരക്കഥാകൃത്ത് എന്ന മേലങ്കി അണിയുമ്പോള്‍ അത് തരുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്.

എങ്കിലും എന്നെ വിശ്വസിച്ച് ഈ ദൗത്യം ഏല്‍പ്പിച്ച കഥാകൃത്ത് രാജേഷ് ഇല്ലത്ത്, നിര്‍മ്മാതാവ് എം ഡി സിബിലാല്‍, സംവിധായകനും എന്റെ പ്രിയപ്പെട്ട ഭര്‍ത്താവുമായ പി ജയ് ദേവ് തുടങ്ങി മുഴുവന്‍ പേരോടും നന്ദി അറിയിക്കട്ടെ. എന്നെ ഏല്‍പിച്ച ഉത്തരവാദിത്തം ഭംഗിയാക്കാന്‍ പരമാവധി ശ്രമിക്കാം.’ ലക്ഷ്മി പ്രിയ പറഞ്ഞു.

ബാനര്‍ – എഎം മൂവീസ്, സഹനിര്‍മ്മാണം – കെ പി രാജ് വക്കയില്‍ (യുഎഇ), ലക്ഷ്മിപ്രിയ, തിരക്കഥ – ലക്ഷ്മി പ്രിയ, ഛായാഗ്രഹണം – ബിജുകൃഷ്ണന്‍, കഥ, സംഭാഷണം – രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം – സത്യദാസ്, എഡിറ്റര്‍ – അനന്ദു വിജയന്‍, സംഗീതം – പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ഗാനരചന – എച്ച് സലാം എംഎല്‍എ, രാജശ്രീ പിള്ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, ചമയം – ജയന്‍ പൂങ്കുളം, വസ്ത്രാലങ്കാരം – നിസാര്‍ റഹ്‌മത്ത്, ത്രില്‍സ് – മാഫിയ ശശി, കോറിയോഗ്രാഫി – ജോബിന്‍, സഹസംവിധാനം – അരുണ്‍ പ്രഭാകര്‍, സംവിധാന സഹായികള്‍ – സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ്, ബിബി കെ ജോണ്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – ഓഫിസ് നിര്‍വ്വഹണം എം. സജീര്‍.

shortlink

Related Articles

Post Your Comments


Back to top button