GeneralLatest NewsNEWS

വാക്കു പാലിച്ച് സുരേഷ് ഗോപി, ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാർക്കായി ‘മാ’ സംഘടനയ്ക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകി

താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ സംഘടനയ്ക്ക് തരുമെന്ന് മിമിക്രി കലാകാരന്‍മാര്‍ക്ക് നല്‍കിയ വാക്കു പാലിച്ച് സുരേഷ് ഗോപി. പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ രണ്ടു ലക്ഷം രൂപ മിമിക്രിക്കാരുടെ സംഘടനയ്ക്ക് കൈമാറിയാണ് താരം വാക്ക് പാലിച്ചത് എന്ന് നാദിര്‍ഷ, രമേഷ് പിഷാരടി അടക്കമുള്ള താരങ്ങൾ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

‘ഓര്‍മ്മയുണ്ടാവും..ഈ മുഖം.. നര്‍മം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങള്‍ക്ക്.. ‘ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും’.. സുരേഷ് ഗോപി.

ടെലിവിഷന്‍ ഷോകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്നും സമാഹരിക്കുന്ന പണം മിമിക്രി കലാകാരന്മാരുടെ വിധവകള്‍ക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ആശുപത്രി ചെലവുകള്‍ക്കും എല്ലാം ഉപയോഗിക്കുകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും സാമൂഹികമായി ഒരുപാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association).

ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച ഷോയില്‍ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി, സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടന്‍ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.

പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നല്‍കുകയുണ്ടായി. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലുള്ള നന്ദി. അച്ചാമ്മ വര്‍ഗീസിനെ ആവശ്യസമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രന്‍ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ MAA എന്ന സംഘടന പറയട്ടെ.. എന്നും ഓര്‍മ്മയുണ്ടാകും ഈ മുഖം ..’

shortlink

Related Articles

Post Your Comments


Back to top button