സൂപ്പര്‍ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനാകുന്ന ചിത്രമാണ് ‘പാപ്പൻ’. സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയ്ക്കൊപ്പം ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘പാപ്പാൻ’
ഇപ്പോഴിതാ സിനിമായുടെ സെറ്റിൽ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. പുറകിലേക്ക് തിരിഞ്ഞ് നിൽക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. ഗോകുലും സുരേഷ് ഗോപിയ്ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ‘ഗോകുൽ സുരേഷ് വിത്ത് എബ്രഹാം മാത്യു മാത്തൻ’ എന്ന് ഗോകുൽ കുറിച്ചിട്ടുമുണ്ട്.
ലേലം, പത്രം, വാഴുന്നോര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സുരേഷ് ഗോപിയോടൊപ്പം സണ്ണിവെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര് ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്യാം ശശിധരനാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments