‘ഒടുവില്‍ ഇന്ത്യയുടെ സ്വന്തം സൂപ്പര്‍ ഹീറോ എത്തി’ : മിന്നല്‍ മുരളി കണ്ട് അഭിനന്ദനവുമായി സാക്ഷി സിംഗ് ധോണി

ഡിസംബർ 24 ന് ലോകമെമ്പാടും നെറ്റ്ഫ്‌ളിക്സിലൂടെ സ്ട്രീമിംഗ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ സ്വീകാര്യതയാണ് മലയാളികളുടെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തന്റെ ഇന്‍സ്റ്റാഗ്രാം വഴി മിന്നല്‍ മുരളിയെ അഭിനന്ദിച്ചിരിക്കുകയാണ്. സാക്ഷി മിന്നല്‍ മുരളി കാണുന്നതിന്റെ ഫോട്ടോ സ്റ്റോറിയാക്കി ’ഒടുവില്‍ ഇന്ത്യയുടെ സ്വന്തം സൂപ്പര്‍ ഹീറോ എത്തി’ എന്ന അടിക്കുറിപ്പും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സാക്ഷിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സാക്ഷി ചിത്രം കണ്ടെങ്കില്‍ ഉറപ്പായും ധോണി കണ്ട് കാണും എന്നാണ് പലരും പറയുന്നത്.

ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിൽ ചിത്രം നെറ്റ്ഫ്‌ളിക്സില്‍ ലഭ്യമായിരിക്കുന്നത് തന്നെയാണ് ഇന്ത്യ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ കാരണം.

Share
Leave a Comment