മിന്നല്‍ മുരളിയില്‍ ഇതിനോടകം നായകനെക്കാൾ ചര്‍ച്ചാ വിഷയമായതാണ് വില്ലന്‍ കഥാപാത്രം ഷിബുവും നടന്‍ ഗുരു സോമസുന്ദരവും. മിന്നല്‍ മുരളിയിലെ വില്ലനാകാൻ വേണ്ടി ബേസില്‍ ജോസഫ് തന്നോട് ജോക്വിന്‍ ഫീനിക്‌സിന്റെ ‘ജോക്കര്‍’ കാണാന്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തുകയാണ് ഗുരു സോമസുന്ദരം പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍.
ഗുരു സോമസുന്ദരത്തിന്റെ വാക്കുകൾ :
‘ഷൂട്ടിങിന് മുമ്പേ ജോക്കര്‍ പോലുള്ള സിനിമകള്‍ കാണാന്‍ ബേസില്‍ പറഞ്ഞു. ഞാന്‍ ഒരു ജോക്വിന്‍ ഫീനിക്‌സിന്റെ ആരാധകനാണ്. എന്നാല്‍ ജോക്കര്‍ ഞാന്‍ കണ്ടിട്ടില്ല. ഷൂട്ട് കഴിയുന്നത് വരെ കാണില്ലെന്ന് തീരുമാനമെടുത്തു. അഭിനയത്തില്‍ വെസ്‌റ്റേണ്‍ ടച്ച് കൊണ്ടു വരുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു.
ഹീറോയുടെ വഴികളില്‍ തടസ്സം സൃഷ്ടിക്കുക എന്നതാണ് വില്ലന്റെ ജോലി. ഈ തടസങ്ങള്‍ മറികടക്കുമ്പോഴാണ് നായകന് സൂപ്പര്‍ ഹീറോ പരിവേഷം ലഭിക്കുന്നത്. എന്നാല്‍ മിന്നല്‍ മുരളിയില്‍ ജെയിസന് ഷിബുവില്‍ നിന്നും അത്തരത്തിലൊരു തടസ്സം ഉണ്ടാകുന്നില്ല. സമൂഹമാണ് അതുണ്ടാക്കുന്നത്.
2019ലാണ് ബേസില്‍ എന്നോട് മിന്നല്‍ മുരളിയെക്കുറിച്ച് പറയുന്നത്. മലയാളം കൃത്യമായി അറിയാത്ത എന്നോട് ആ വേഷം ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. മലയാളത്തില്‍ മികച്ച നടന്മാരുള്ളപ്പോള്‍ എന്തുകൊണ്ടാണ് എന്നെ തെരഞ്ഞെടുത്തതെന്ന് ആലോചിച്ചു. ഈ കഥാപാത്രത്തിന് ചേരും എന്നുറപ്പുള്ളതുകൊണ്ടാണ് തേടിയെത്തിയതെന്നാണ് ബേസില്‍ പറഞ്ഞത്. പിന്നീട് പെട്ടന്ന് തന്നെ മലയാളം പഠിക്കുകയും കഥാപാത്രവുമായി പൊരുത്തപ്പെടുകയും ആയിരുന്നു’- ഗുരു സോമസുന്ദരം പറഞ്ഞു.
Post Your Comments