‘ഗുരുസാറുമായുള്ള കോമ്പിനേഷന്‍ സീന്‍ ഒറ്റ ടെയ്ക്കില്‍ സംഭവിച്ചത്, ബേസിലാണ് ഈ ചിത്രത്തിന്റെ എല്ലാം’: ഷെല്ലി കിഷോര്‍

ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേൽപ്പായിരുന്നു തുടക്കം മുതലേ ‘മിന്നൽ മുരളി’ക്ക് ലഭിച്ചു കൊണ്ടിരുന്നത്. മിന്നല്‍ മുരളി കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവാത്ത കഥാപാത്രമാണ് തമിഴ് നടനായ ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു.

സമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വലിയ ചര്‍ച്ചയാവുകയാണ് ടി വി സീരിയലില്‍ സുപരിചിതയായ ഷെല്ലി കിഷോറും ഗുരു സോമസുന്ദരവും അവതരിപ്പിച്ച ചെറിയ കോമ്പിനേഷന്‍ സീന്‍ . ഇപ്പോഴിതാ ഗുരു സോമസുന്ദരവുമായുള്ള കോമ്പിനേഷന്‍ രംഗം ഒറ്റ ടെയ്ക്കില്‍ സംഭവിച്ച മാജിക്കായിരുന്നെന്ന് തുറന്നുപറയുകയാണ് ഷെല്ലി കിഷോര്‍ ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ

‘ഗുരു സാറിനെ നേരത്തെ എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന വ്യക്തിയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഗുരുസാറുമായുള്ള കോമ്പിനേഷന്‍ സീന്‍ ഒറ്റ ടെയ്ക്കില്‍ സംഭവിച്ചതാണ്. സമീര്‍ താഹിര്‍ അതിനെ നന്നായി ഒപ്പിയെടുത്തതു കൊണ്ടാണ് അത് ഇത്രയും ഭംഗിയുള്ളതായത്. അതൊരു മാജിക്കായി സംഭവിച്ചിരിക്കുന്നു. ഗുരു അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്നതിന്റെ നൂറ് ശതമാനമാണ് സിനിമക്ക് വേണ്ടി തരുന്നത്. ചെയ്തതില്‍ അദ്ദേഹത്തിന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അദ്ദേഹം തന്നെ റീ ടെയ്ക്കിനായി ആവശ്യപ്പെടും. ബേസിലാണ് ഈ ചിത്രത്തിന്റെ എല്ലാം. അദ്ദേഹം സിനിമയെ നല്ല രീതിയില്‍ കരക്കെത്തിച്ചു. ആര്‍ട്ടിസ്റ്റുകള്‍ക്ക് കഴിയുന്നത് ചെയ്യാനുള്ള ഫ്രീഡം ബേസില്‍ നല്‍കിയിരുന്നു’- ഷെല്ലി പറഞ്ഞു.

Share
Leave a Comment