കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പരിപാടിയിൽ അവതാരകയായി എത്തിയ നടി ആൾ ദൈവമായി അനുഗ്രഹം നൽകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സെല്‍വതെല്ലാം ഉണ്മൈ എന്ന പരിപാടിയുടെ അവതാരകയായി എത്തുന്ന അന്നപൂര്‍ണ്ണിയാണ് ദേവിയായി മാറിയിരിക്കുന്നത്.
പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്ക്കല് വീണു അനുയായികള്‍ പൊട്ടിക്കരയുന്നതിന്റെയും ദേവി ഇവര്‍ക്ക് അനുഗ്രഹം നല്‍കുന്നതിന്റെയുമെല്ലാം വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ദേവിയാണെന്നു തെറ്റിദ്ധരിപ്പിച്ചു ഇവർ തട്ടിപ്പ് നടത്തുകയാണെന്ന ആരോപണം ശക്തമായതോടെ പോലിസും രംഗത്തിറങ്ങിയിരിക്കുകയാണ്.
സംഭവത്തിലെ വാസ്തവം എന്തെന്ന അന്വേഷണത്തിലാണ് ചെങ്കല്‍പേട്ട് പൊലീസ് . അന്വേഷണം തുടങ്ങിയെന്നറിഞ്ഞ യുവതി നിമിഷ നേരം കൊണ്ട് ഒളിവില്‍ പോയി. ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.
Post Your Comments