Uncategorized

‘മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതമാണ്’: വിവാഹമോചനത്തെ കുറിച്ച് വൈക്കം വിജയലക്ഷ്മി

ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയെടുത്തത് എന്ന് ഗായിക വൈക്കം വിജയലക്ഷ്മി. മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും എന്തു കൊണ്ടും സംഗീതം തന്നെയാണ് നല്ലത് എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് വിജയലക്ഷ്മി പറയുന്നത്.

‘ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എന്റെ മനസിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റിയിരുന്നില്ല. എന്തു കൊണ്ടും സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതമാണ്.

അങ്ങനെ മനസിലാക്കി ആ തീരുമാനം എടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചിട്ടല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, താനൊരു തടസമാവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങൾ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ എല്ലാം മറക്കുന്നത്’- വിജയലക്ഷ്മി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button