ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമായ ‘മിന്നൽ മുരളി’യെ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ ചിത്രത്തിലെ വില്ലനും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി മാറിക്കഴിഞ്ഞു. ഇപ്പോൾ ചിത്രത്തിലെ വില്ലനായി ഗുരു സോമസുന്ദരത്തിനെ ആയിരുന്നില്ല ആദ്യം തീരുമാനിച്ചിരുന്നതെന്ന് പറയുകയാണ് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ജസ്റ്റിൻ മാത്യു റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ.
‘ഗുരു സോമസുന്ദരത്തിലേക്ക് എത്തുന്നതിന് മുൻപ് ഈ കഥാപാത്രത്തിനു വേണ്ടി മുൻനിര നായകന്മാരെ ആയിരുന്നു നോക്കിക്കൊണ്ടിരുന്നത്. ചിലരെ മനസ്സിൽ കരുതിയിരുന്നു. ആ സമയത്താണ് അസ്സോസിയേറ്റായി പ്രവർത്തിച്ച ശിവപ്രസാദ് പടത്തിലേക്ക് ചേരുന്നത്. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ച ഉടൻ തന്നെ ആദ്യം പറഞ്ഞ ഓപ്ഷൻ ആണ് ഗുരു സോമസുന്ദരം. അത്രെയും നാൾ എനിക്ക് കാര്യമായുള്ള അറിവ് അദ്ദേഹത്തെ കുറിച്ചില്ല. അദ്ദേഹത്തിന്റെ അധികം സിനിമകളും കണ്ടിട്ടില്ല. പിന്നീടാണ് അദ്ദേഹം തന്നെ മതി എന്ന് തീരുമാനിച്ചത്. മറ്റൊരു വില്ലനെ കുറിച്ച് അതിനു ശേഷം ആലോചിച്ചിട്ടില്ല’- ജസ്റ്റിൻ പറഞ്ഞു.
Post Your Comments