തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഗായകൻ എം.ജി ശ്രീകുമാറാണ് സംഗീത നാടക അക്കാദമി ചെയർമാനാകുക. കെപിഎസി ലളിതയുടെ കാലാവധി പൂർത്തിയാകുന്നതോടെ എം ജി ശ്രീകുമാർ ചുമതലയേൽക്കും. ഇതാദ്യമായാണ് ഇരുവരും സർക്കാരിന്‍റെ കീഴിൽ പദവികളിലേക്ക് പരിഗണിക്കപ്പെടുന്നത്. സിപിഎം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് രഞ്ജിത്തിന്റെ നിയമനം സംബന്ധിച്ച് ധാരണയായത്. രഞ്ജിത്തിനെ നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം ആലോചിച്ചിരുന്നെങ്കിലും പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് തോട്ടത്തില്‍ രവീന്ദ്രനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
സംവിധായകൻ കമലിന്‍റെ കാലാവധി ഉടന്‍ അവസാനിക്കാനിരിക്കെയാണ് രഞ്ജിത്തിന്റെ നിയമനം. സാധാരണ മൂന്നു വര്‍ഷമാണ് കാലാവധി. 2016ലായിരുന്നു കമലിന്റെ നിയമനം. കമലിന് കാലാവധി നീട്ടി നല്‍കുകയായിരുന്നു.
Post Your Comments