
ബാലതാരമായി അഭിനയ രംഗത്ത് എത്തുകയും നായികയായി തിളങ്ങുകയും ചെയ്ത നടിയാണ് സനുഷ. അടുത്തിടെ താരം പങ്കുവച്ച ചില ഫോട്ടോഷൂട്ടുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഫോട്ടോഷൂട്ടു ചിത്രങ്ങൾക്ക് താഴെ പലപ്പോഴും മോശം കമന്റുകളുമായി വിമർശകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താന്‍ പങ്കുവച്ച ഫോട്ടോഷൂട്ടുകള്‍ക്കും വീഡിയോകള്‍ക്കും താഴെ വന്ന വിമര്‍ശനങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണ് താരം.
ഒരു പാമ്പ് വീഡിയോയാണ് വിമര്‍ശനത്തിന് ഇടയായ ഒരു വീഡിയോയാണ് വിമർശനത്തിന് ഇടയാക്കിയത്. അതിനെക്കുറിച്ചു താരം പറയുന്നത് ഇങ്ങനെ.. ‘ഫോട്ടോഷൂട്ടിനിടെ എടുത്ത രസകരമായ വീഡിയോ ആയിരുന്നു അത്. അതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. സനുഷ തടിച്ചു, മെലിഞ്ഞു, മദ്യപാനിയാണ് എന്നൊക്കെയുള്ള കാണാറുണ്ട്. എന്നാല്‍ തടിച്ചതിനും മെലിഞ്ഞതിനും എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. അത് എന്ത് തന്നെയായാലും എനിക്ക് എന്റെ വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയെന്ന് സനുഷ പറയുന്നു.സനുഷ മദ്യപിച്ച് ലക്കുകെട്ട് പാമ്പ് ഡാന്‍സ് കളിച്ചു എന്ന വിമര്‍ശനമാണ് ഈ വീഡിയോയ്ക്ക് താഴെ വന്നത്. ഈ വിമര്‍ശനങ്ങള്‍ക്ക് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, കുറച്ച് ക്ലിക്കുകള്‍ കിട്ടാന്‍ വേണ്ടി ചിലര്‍ തെറ്റിദ്ധരിപ്പിച്ച് തലക്കെട്ട് നല്കിയ വീഡിയോ പ്രചരിപ്പിക്കുകയാണ്.’ സനുഷ പറഞ്ഞു.
മദ്യപാനിയാണെന്ന വീഡിയോ പുറത്തുവരാനിടയായ കാരണവും താരം തുറന്നുപറഞ്ഞു. കുസൃതി ചോദ്യം ചോദിക്കുന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം കേട്ട് വന്നതാണ് അത്. വോഡ്കയാണ് ഇഷ്ടം എന്ന് പറഞ്ഞതിനെ മാത്രമേ പ്രചരിപ്പിച്ചുള്ളൂ. ആദ്യമൊക്കെ കമന്റുകള്‍ വേദനിപ്പിക്കുമെങ്കിലും ഇപ്പോള്‍ ഞാന്‍ റിയാലിറ്റി മനസിലാക്കിയെന്ന് താരം പറയുന്നു.
Post Your Comments