CinemaGeneralLatest NewsNEWS

രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുന്നു, രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയ്യാർ:സുരേഷ് ഗോപി

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങൾ രാജ്യത്തിന്റെ വളർച്ചയെ തന്നെ ബാധിക്കുന്നവയാണെന്ന് സുരേഷ് ഗോപി എം.പി. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോർച്ചാ നേതാവ് രൺജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെന്ന് സുരേഷ് ഗോപി എംപി. ‘ഒരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുന്നു. അത് രാജ്യത്തിന്റെ വളർച്ചയെ തന്നെയാണ് ബാധിക്കുന്നത്’, സുരേഷ് ഗോപി പറഞ്ഞു.

Also Read:സർക്കാർ കിറ്റും പെൻഷനും നൽകുമ്പോൾ പാവപ്പെട്ടവർ അത് തൊഴുത് സ്വീകരിക്കുന്നത് ദുരന്തം, ഒന്നും സൗജന്യമല്ല: രഞ്ജി പണിക്കര്‍

അതേസമയം ആലപ്പുഴയിലെ ഒബിസി മോർച്ചാ നേതാവ് രൺജിത്ത് കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് സംസ്ഥാനം വിട്ടു പോകാൻ കഴിഞ്ഞത് സംസ്ഥാന സ‍ർക്കാരിൻ്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. ക്രിമിനൽ പശ്ചാത്തലമുളളവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ഡിജിപിയുടെ നിർദേശം പക്ഷഭേദം കാണിക്കുന്നതാണ്. ക്രിമിനൽ സ്വഭാവുമുള്ല വ്യക്തികളുടെ ലിസ്റ്റ് എടുക്കുമ്പോൾ പാർട്ടിയും കക്ഷിയും നോക്കാതെ പട്ടിക തയ്യാറാക്കണമെന്നും പറഞ്ഞ വി.മുരളീധരൻ ഒരു സംഘടനയിൽ പെട്ടു എന്നത് കൊണ്ട് ആർ എസ് എസ്‌കാർ ക്രിമിനൽ ലിസ്റ്റിൽ പെടുമോയെന്നും ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button