ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി ഇന്നലെയാണ് ടെലഗ്രാമിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിന് പിന്നാലെ ചിത്രം ഒടിടിയിൽ കാണാൻ മെനക്കെടാത്ത ടീമുകൾ ടെലഗ്രാമിൽ തപ്പി ഇറങ്ങി. മിന്നൽ തപ്പി ഇറങ്ങിയവർക്ക് മായാവി, ഇട്ടിമാണി, ഉരുക്ക് സതീശൻ, മാമാങ്കം, മരക്കാർ.. തുടങ്ങിയ സിനിമകളാണ് കിട്ടിയതെന്ന് ട്രോളുകൾക്ക് വമ്പൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയകളിൽ നിന്നും ലഭിക്കുന്നത്.
ഇതിലൂടെ മിന്നൽ മുരളിക്ക് വേണ്ടിയുണ്ടായിരുന്ന കാത്തിരിപ്പ് കൂടി വ്യക്തമാകുന്നു. ക്രിസ്മസ് മിന്നൽ െകാണ്ടുപോയെന്നാണ് ആരാധകരുടെ പക്ഷം. പ്രേക്ഷക പ്രതികരണങ്ങളോട് പ്രതികരിച്ച് സംവിധായകൻ ബേസിൽ ജോസഫും നടൻ ടൊവീനോയും രംഗത്തെത്തി. മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹീറോ സിനിമ എന്നതിൽ നല്ലൊരു തുടക്കം എന്നാണ് സിനിമ കണ്ട പലരുടെയും അഭിപ്രായം.
Leave a Comment