ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളി ഡിസംബര്‍ 24ന് ടെലഗ്രാമിൽ റിലീസ് ചെയ്തു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടൊവിനോ തോമസിനെ നായകനാക്കി അഞ്ച് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ, ചിത്രത്തെ പുകഴ്ത്തി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിരിക്കുകയാണ്. മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളിയെന്ന് വി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
‘മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമ. മിന്നലായി ബേസിലും ടോവിനോയും. അത്ഭുതമായി ഗുരു സോമസുന്ദരം. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുട്ടികൾക്ക് ആഘോഷിക്കാൻ ഒരു മലയാളി സൂപ്പർ ഹീറോ സിനിമ മിന്നൽ മുരളി’, വി ശിവൻകുട്ടി കുറിച്ചു. മന്ത്രിക്ക് നന്ദി അറിയിച്ച് ടോവിനോ തോമസും രംഗത്ത് വന്നിട്ടുണ്ട്.
സമീപകാലത്ത് മറ്റൊരു ഇന്ത്യന്‍ റിലീസിനും നെറ്റ്ഫ്ലിക്സ് ഇത്രയും പ്രാധാന്യവും ഹൈപ്പും കൊടുത്തിരുന്നില്ല. പ്രീ-റിലീസ് പ്രൊമോഷനുകളിലൂടെ സൃഷ്ടിക്കപ്പെട്ട ഹൈപ്പിനോട് നീതി പുലര്‍ത്തുന്ന ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്. മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയിരിക്കുന്ന ചിത്രം ടൊവീനോയുടെയും ബേസിലിന്റെയും കരിയറിലെ നാഴികക്കല്ലാണ്. ഗോദ എന്ന വിജയചിത്രത്തിനു ശേഷം ഇരുവരും ഒന്നിച്ച ചിത്രവുമാണിത്. ഗുരു സോമസുന്ദരമാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിനും അദ്ദേഹത്തിന്റെ പ്രകടനത്തിനും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
Post Your Comments