തന്നെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുയർത്തിയ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവന് ആദരാജ്ഞലികൾ അർപ്പിച്ച് ഉലകനായകൻ കമൽഹാസൻ. കമൽഹാസനെ ‘കണ്ണും കരളും’ എന്ന ചിത്രത്തിലൂടെ 1962ൽ ബാലതാരമായും ‘കന്യാകുമാരി’ എന്ന ചിത്രത്തിലൂടെ നായകനായും വെള്ളിത്തിരയിൽ അവതരിപ്പിച്ചത് കെഎസ് സേതുമാധവൻ ആയിരുന്നു.
സമൂഹ മാധ്യമത്തിലൂടെയാണ് കമൽഹാസൻ സംവിധയകന്റെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ചത്. ‘കാലാതീതമായ ഇതിഹാസം സൃഷ്ടിച്ച, പുതിയ സിനിമ തരംഗത്തിന്റെ ഉറവിടമായ കെ എസ് സേതുമാധവാൻ. മലയാള സിനിമയുടെ നിലവാരം നിർണയിക്കുന്നതിനുള്ള അടിസ്ഥാനിങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ സിനിമകളാണ്. കലാപരമായ നേട്ടങ്ങൾ കൊണ്ട് എക്കാലവും അദ്ദേഹം ഓർമ്മിക്കപ്പെടും. എന്നെ നല്ല സിനിമ പഠിപ്പിച്ച അധ്യാപകന്, എന്റെ സേതു സാറിന് ആദരാഞ്ജലികൾ’- കമൽ കുറിച്ചു.
Post Your Comments