‘വിവിധ പ്രായത്തിലുള്ള ഇമോഷന്‍സ് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല ഓപ്ഷന്‍ ആസിഫ് അലി ആയിരുന്നു’: മാത്തുക്കുട്ടി

യൂണിഫോം ഇട്ടു നിര്‍ത്തിയാലും മെച്ച്വര്‍ഡ് ആയ സ്റ്റേജില്‍ നിര്‍ത്തിയാലും അത് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു നടനില്‍ മാത്രമേ കുഞ്ഞെല്‍ദോ ഭദ്രമായി നില്‍ക്കുകയുള്ളൂ.

പ്രശസ്ത ടെലിവിഷന്‍ അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്ആസിഫ് അലി നായകാനായെത്തുന്ന കുഞ്ഞെല്‍ദോ. 19 വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. കുഞ്ഞിരാമായണം, എബി എന്നീ സിനിമകള്‍ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്.

പഠിക്കുന്ന കാലം മുതല്‍ മെച്ച്വര്‍ഡ് ആയ സ്റ്റേജ് വരെ നീളുന്ന നായകനെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അങ്ങനെ ആലോചിച്ചപ്പോള്‍ തന്റെ മനസില്‍ ആസിഫ് അലിയാണ് എത്തിയതെന്ന് പറയുകയാണ് മാത്തുക്കുട്ടി ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ .

‘പ്ലസ് ടു കാലം മുതല്‍ ഒരു 7 വര്‍ഷത്തോളം നീളുന്ന ഒരു കഥയാണ് സിനിമയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ വിവിധ പ്രായത്തിലുള്ള ഇമോഷന്‍സ് കുഞ്ഞെല്‍ദോ ആവുന്നയാളുടെ മുഖത്തും ശരീരത്തിലും കിട്ടണമെന്നൊരു നിര്‍ബന്ധമുണ്ടായിരുന്നു. യൂണിഫോം ഇട്ടു നിര്‍ത്തിയാലും അവസാനത്തില്‍ മെച്ച്വര്‍ഡ് ആയ സ്റ്റേജില്‍ നിര്‍ത്തിയാലും അത് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു നടനില്‍ മാത്രമേ കുഞ്ഞെല്‍ദോ ഭദ്രമായി നില്‍ക്കുകയുള്ളൂ. അങ്ങനെ ആലോചിച്ചപ്പോള്‍ ഏറ്റവും നല്ല ഓപ്ഷന്‍ ആസിഫ് അലി തന്നെയായിരുന്നു. അത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങള്‍ ഒരു സങ്കടം ബാക്കി വെച്ച് തീയേറ്ററില്‍ നിന്ന് ഇറങ്ങില്ല. മനസ്സ് നിറച്ചിട്ട് പോകുന്ന സിനിമയായിരിക്കും കുഞ്ഞേല്‍ദോ. നിങ്ങളുടെ ഹൃദയത്തില്‍ എവിടെയെങ്കിലുമൊക്കെ തൊടുന്ന ഒരു സിനിമയായിരിക്കും ഇത്’- മാത്തുക്കുട്ടി പറഞ്ഞു.

Share
Leave a Comment