‘മൂന്നുമണി’യെന്ന പരമ്പരയിലൂടെ അഭിനയ ജീവിതം തുടങ്ങിയ സീരിയല്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് നിരഞ്ജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് നിരഞ്ജന്‍. ജീവിതത്തിലേക്ക് ആദ്യ കണ്‍മണി എത്തിയതിന്റെ സന്തോഷത്തിലാണ് സീരിയല്‍ താരം നിരഞ്ജനും ഭാര്യ ഗോപികയും.
വിവാഹം കഴിഞ്ഞ് കുഞ്ഞിനായി പ്രതീക്ഷയോടെ കാത്തിരുന്നപ്പോഴാണ് പിസിഒഡി എന്ന അവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞതെന്നും തുടര്‍ന്ന് ചികിത്സ നേടിയതിനെ കുറിച്ചുമാണ് ഗോപികയും നിരഞ്ജനും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഗോപികയുടെ വാക്കുകൾ :
‘ഒത്തിരി പ്രശ്‌നങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. ഒരു കുഞ്ഞിക്കാലിന് വേണ്ടി ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്നു. പലതവണ വെയ്റ്റ് ചെയ്തു. ഓരോ തവണയും നെഗറ്റീവ്. ആശുപത്രിയില്‍ ചെക്ക് ചെയ്യുമ്പോഴാണ് പിസിഒഡി എന്ന അവസ്ഥയിലാണ് ഞാനെന്ന് അറിയുന്നത്.
വിവാഹം കഴിഞ്ഞ് വിരുന്നിനൊക്കെ പോയതോടെ അത്യാവശ്യം ശരീര ഭാരമൊക്കെ ഉണ്ടായിരുന്നു. ശരീരഭാരം 65 കിലോ വരെയെത്തി. അതോടെ ഡോക്ടര്‍ തന്ന ടാസ്‌ക് ഭാരം കുറയ്ക്കുക എന്നതായിരുന്നു. ഹണിമൂണിനു പകരം ഞങ്ങൾ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ പോയത് ആശുപത്രിയിലായിരുന്നു.
പല മരുന്നുകളും സ്‌ട്രെസ് ഉണ്ടാക്കി. ഭാരം 60ല്‍ എത്തിയപ്പോഴാണ് ഐയുഐ ട്രീറ്റ്‌മെന്റ് ആരംഭിച്ചത്. ഇതിനിടയില്‍ അച്ഛന്റെ മരണം മാനസികമായി തളര്‍ത്തി. പിസിഒഡി ചികിത്സയുടെ നാളുകളില്‍ സ്‌കിന്‍ ഡള്‍ ആകുക, നിരാശ എന്നിങ്ങനെ പല അവസ്ഥകളിലേക്കും എത്തി.
ഇതിനിടെ പലതരം ചോദ്യങ്ങളും കുത്തുവാക്കുകളും. പ്രതീക്ഷ കൈവിടാതെ ഒരു ഇന്‍ഫെര്‍ട്ടി ക്ലിനിക്കില്‍ ചികിത്സയ്ക്കായെത്തി. യോഗ, ഡയറ്റിങ് എന്നിങ്ങനെ പല മാര്‍ഗങ്ങള്‍ ആ നാളുകളില്‍ സ്വീകരിച്ചു. 5 മാസം കൊണ്ട് 10 കിലോ വരെ കുറച്ചു. പിന്നെയാണ് ട്രീറ്റ്‌മെന്റ് സജീവമായി ആരംഭിച്ചത്. അന്ന് ചികിത്സയുടെ ഭാഗമായി കിട്ടിയ ഇഞ്ചക്ഷന്‍ വയറിലാണ് അവര്‍ അപ്ലൈ ചെയ്തത്. മാസത്തില്‍ പത്ത് ഇഞ്ചക്ഷന്‍ വരെ കിട്ടി’.
Post Your Comments