1990കളുടെ അവസാനത്തോടെ സൈനീക സേവനത്തിന് ശേഷം സിനിമാരംഗത്തേക്ക് പ്രവേശിച്ച പ്രതിഭയാണ് മേജര്‍ രവി. പ്രിയദര്‍ശന്‍, മണിരത്‌നം, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്ര പുനര്‍ജനി ആണ്.
2006ല്‍ പുറത്തിറങ്ങിയ കീര്‍ത്തിചക്രയിലൂടെ ശ്രദ്ധ നേടിയ അദ്ദേഹത്തിന് ആ ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അതിനുശേഷം മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മേഘം, ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസന്‍സ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കുറച്ചു നാളുകളായി വൃക്ക സംബന്ധമായ രോഗങ്ങളാൽ വലഞ്ഞിരുന്ന അദ്ദേഹം
വൃക്കമാറ്റിവെക്കല്‍ ശസ്ത്രകിയക്ക് വിധേയനായി എന്ന വിവരമാണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മേജര്‍ രവി തന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
‘വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലാണിപ്പോള്‍. എല്ലാ അഭ്യൂദയകാംഷികള്‍ക്കും നന്ദി’- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുള്‍പ്പടെ നിരവധിപ്പേരാണ് അദ്ദേഹത്തിന് സുഖപ്രാപ്തി നേര്‍ന്നത്.
Post Your Comments