കുമ്പളങ്ങി നൈറ്റ്സ് കണ്ടാണ് സൗബിനെ തന്റെ ചിത്രം ‘മ്യാവൂ’വിലേക്ക് വിളിച്ചതെന്നും സൗബിന് തന്റെ സിനിമയില്‍ അഭിനയിക്കാതിരിക്കുമോ എന്ന പേടി ഉണ്ടായിരുന്നുവെന്നും സംവിധായകന് ലാല്‍ ജോസ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന് ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം ആണ് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ മംമ്ത മോഹന്‍ദാസ് ആണ് നായിക. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം സൗബിനെ നായകനായി തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കിയത്.
ലാൽ ജോസിന്റെ വാക്കുകൾ :
‘ഒരു ആക്ടര്‍ എന്ന നിലയില്‍ സൗബിനെ തിരിച്ചറിയുന്നത് കുമ്പളങ്ങി നൈറ്റ്സിലൂടെയാണ്. സിനിമ കണ്ടപ്പോള്‍ ഞാൻ ഫ്ളാറ്റായിപ്പോയി. അതിലെ സൗബിന്റെ പെര്‍ഫോമന്‍സ് നല്ലതായിരുന്നു. അതിന് മുന്‍പ് അദ്ദേഹം ചെയ്തിട്ടുള്ളതെല്ലാം ഹ്യൂമറുള്ള റോളുകളായിരുന്നു.
രണ്ട് മൂന്ന് സീനില്‍ അതിഗംഭീരമായ പെര്‍ഫോമന്‍സായിരുന്നു സൗബിന് കാഴ്ചവച്ചത്. . നമുക്കൊരു പേടിയുണ്ടായിരുന്നു. പുതിയ ജനറേഷനിലെ ആക്ടറാണ്. വേറൊരു തരത്തിലുള്ള സിനിമകളിലാണ് അഭിനയിക്കുന്നത്. നമ്മളുടെയൊക്കെ ടൈപ്പ് സിനിമയില്‍ അഭിനയിക്കുമോ എന്നറിയില്ല. പക്ഷെ സംസാരിച്ചപ്പോള്‍ പുള്ളി കഥ കേട്ടു. ഇഷ്ടമായി’- ലാല്‍ജോസ് പറഞ്ഞു.
സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.
Post Your Comments