Latest NewsNEWSSocial Media

‘അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് ലൊക്കേഷനില്‍ നിന്നും ഇറക്കിവിട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട്’: നടന്‍ പത്മകുമാര്‍

മിനിസ്‌ക്രീനില്‍ പൊലീസ് വേഷത്തില്‍ എത്തി ശ്രദ്ധ നേടിയ താരമാണ് നടന്‍ പത്മകുമാര്‍. കുടുംബവിളക്ക് എന്ന സീരിയലിൽ റഫായിട്ടുള്ള ഒരു പൊലീസുകാരനെയാണ് പത്മകുമാര്‍ അവതരിപ്പിക്കുന്നത്.

അഭിനയിക്കാന്‍ എത്തിയപ്പോള്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പത്മകുമാര്‍ ഇപ്പോള്‍ തുറന്നു പറയുകയാണ് നടന്‍ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെ. കുടുംബത്തിലെ ചിലരൊക്കെ അഭിനയ രംഗത്ത് സജീവമായിരുന്നു. അങ്ങനെയാണ് കുട്ടിക്കാലം മുതലേ അഭിനയമോഹം മോഹം മനസിലേക്ക് കയറിയത് എന്നാണ് അദ്ദേഹം പറയുന്നത്.

പത്മകുമാറിന്റെ വാക്കുകൾ :

‘രണ്ടു മൂന്ന് പേരെ അഭിനയിക്കാനായി വേണം, നിന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ട എന്നായിരുന്നു ഒരു സംവിധായകന്‍ എന്നോട് പറഞ്ഞത്. കാണാന്‍ കൊള്ളില്ല, ശബ്ദം പോര തുടങ്ങിയ തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും എന്നെ ബാധിക്കാറില്ല.

കോളേജില്‍ പഠിക്കുന്ന സമയത്തും പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കലാകാരന്‍മാരെല്ലാം അവഗണന നേരിട്ട് വളര്‍ന്ന് വന്നവരായിരിക്കും. അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് എന്നെ ലൊക്കേഷനില്‍ നിന്നും ഇറക്കിവിട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട് .

പലരും ശരിക്കും പൊലീസാണോ എന്നാണ് ചോദിക്കുന്നത്. പൊലീസല്ല എന്ന് പറഞ്ഞ് മടുത്തു. ആരും വിശ്വസിക്കുന്നില്ല. ഞാൻ പോലീസിലാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.’ പത്മകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button