വിവാഹത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും അമാലിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
2011 ഡിസംബര്‍ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. ഒന്നിച്ച് ഇരുവരും പായ്ക്കപ്പലില്‍ യാത്ര ചെയ്യുന്നതായാണ് പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നത്. കാറ്റ് മാത്രമാണ് തങ്ങളെ നയിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
‘ഒരുമിച്ച് ഒരു പതിറ്റാണ്ട്. ഇരുപതുകളിലെന്നോ തുടങ്ങിയ യാത്ര, ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രം. പലപ്പോഴും എതിരെ വരുന്ന തിരമാലകളെയും കാറ്റിനേയും നേരിട്ട് ആടിയുലയുമ്പോള്‍ പരസ്പരം മുറുകെ പിടിച്ച് മഹാശാന്തത കണ്ടെത്തി.
ഞങ്ങള്‍ ജീവിക്കുന്ന ജീവിതത്തെ സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ കൈയില്‍ ഒരു ദിശാസൂചികയുണ്ട്. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ച് യാത്ര തുടരുന്നു, ഇപ്പോഴും പുതിയ ഭൂമികകള്‍ തിരയുന്നു, ഇനിയും കാണാനേറെ. ഒരു പതിറ്റാണ്ടിനിപ്പുറം ഈ കപ്പല്‍ ശക്തമാണ്.
പുതിയ ലോകം കണ്ടെത്താന്‍ ഞങ്ങള്‍ ഇപ്പോഴും ശ്രമിക്കുകയാണ്, ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിനു ശേഷം ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാണ്. കപ്പല്‍ ഉയര്‍ന്നു നില്‍ക്കുന്നു. നമ്മുടെ മാലാഖയുമായി സുരക്ഷിതമായ കൂട്ടിലാണ്. നാം നമ്മുടെ തീരം ഒരുമിച്ച് കണ്ടെത്തുമെന്ന് എനിക്കറിയാം’- ദുല്‍ഖര്‍ കുറിച്ചു.
Post Your Comments