InterviewsLatest NewsNEWS

‘അജഗജാന്തരം സംവിധാനം ചെയ്യേണ്ടിയിരുന്നത് വേറൊരു സംവിധായകൻ, ആദ്യം കഥ പറഞ്ഞത്‌ അദ്ദേഹത്തിനോട്’: ടിനു പാപ്പച്ചൻ

സ്വതന്ത്ര്യം അര്‍ദ്ധരാത്രിക്ക് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന ചിത്രമാണ് ‘അജഗജാന്തരം’. 2018 ല്‍ പുറത്തിറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രം പ്രമേയം കൊണ്ടും ചിത്രീകരണം കൊണ്ടും മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. അതിനാൽ തന്നെ അജഗജാന്തരവും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

ഒരു പൂരപറമ്പില്‍ ആനയുമായി ഏതാനും യുവാക്കളെത്തുന്നതും തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവവികാസങ്ങളും വിവരിച്ച ചിത്രത്തിന്റെ ഇതുവരെ പുറത്ത് വിട്ട ട്രെയിലറുകള്‍ക്കും ടീസറുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അജഗജാന്തരം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നില്ല ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ ടിനു പാപ്പച്ചന്‍ പറയുന്നത്.

‘അജഗജാന്തരം എന്ന പേരിട്ടത് ലിജോ ചേട്ടനാണ്. ആന്റണിയാണ് അഗജാന്തരത്തിന്റെ കഥ എന്നോട് പറയുന്നത്. കിച്ചുവിന്റെയാണ് കഥ. അവരാദ്യം ലിജോ ചേട്ടനോടാണ് കഥ പറഞ്ഞത്. പക്ഷെ ജെല്ലിക്കെട്ട് ചെയ്തു നില്‍ക്കുന്ന സമയമായതിനാല്‍ ലിജോ ചേട്ടന്‍ അത് ചെയ്തില്ല. വീണ്ടും ഒരു അനിമല്‍ പടം ആകുമല്ലോ എന്ന് കരുതിയാണ് ആള് അത് വേണ്ടെന്ന് വെച്ചത്. അങ്ങനെയാണ് ആ കഥ എന്റെ അടുത്തേക്ക് എത്തുന്നത്. അങ്ങനെ ലിജോ ചേട്ടന്‍ ഇട്ട പേരാണ് ‘അജഗജാന്തരം’. അതെനിക്കും ഇഷ്ടപ്പെട്ടു’- ടിനു പാപ്പച്ചന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button