GeneralLatest NewsNEWS

‘നെഗറ്റീവ് കമന്റ് പറഞ്ഞ് ട്രോള്‍ ചെയ്ത് ജീവിയ്ക്കുന്നവര്‍ കുറേയുണ്ട്, അവര്‍ ജീവിച്ചു പോയ്‌ക്കോട്ടെ’: സനുഷ സന്തോഷ്

ബാലതാരമായാണ് ചലച്ചിത്രജീവിതം തുടങ്ങിയ നടിയാണ് സനുഷ സന്തോഷ്. 2004ല്‍ ‘കാഴ്ച’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത ‘നാളൈ നമതെ’ എന്ന തമിഴ് ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായി പ്രദര്‍ശനത്തിനെത്തിയ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി നായികയാവുന്നത്.

കുറച്ചു നാളുകൾക്ക് മുൻപ് താൻ വല്ലാത്തൊരു അവസ്ഥയിലൂടെ കടന്നു പോയിരുന്നുവെന്ന് സനുഷ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തനിക്ക് ഡിപ്രഷനുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞപ്പോള്‍ ഭ്രാന്താണെന്ന് കരുതിയവരുണ്ടെന്നാണ് താരം പറയുന്നത്. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന താരം നേരത്തെ താന്‍ ഡിപ്രഷന്‍ നേരിട്ടിരുന്നു എന്ന് തുറന്ന് പറഞ്ഞിരുന്നത് പല തരത്തിലും വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

സനുഷയുടെ വാക്കുകള്‍:

‘പലരും ചോദിക്കുന്ന ചോദ്യമാണ്, എവിടെയായിരുന്ന സനുഷ എന്ന്. എവിടെയും പോയിട്ടില്ല. പഠിക്കുകയായിരുന്നു. അതിനിടയില്‍ തമിഴിലും തെലുങ്കിലും കന്നടയിലും സിനിമകള്‍ ചെയ്തു. മലയാളത്തില്‍ മാത്രമാണ് ഒരു ഗ്യാപ്പ് എടുത്തത്. ഇനി സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ തന്നെയാണ് തീരുമാനം. സിനിമയെ കൂടുതല്‍ സീരിയസായി കാണാന്‍ തുടങ്ങിയത് ഇപ്പോഴാണ്

പെട്ടന്ന് പ്രതികരിക്കുന്ന ആളായിരുന്നു ഞാന്‍. അന്ന് എന്റെ ഡിപ്രഷന്റെ കാര്യം തുറന്ന് പറയാന്‍ കാരണം, എന്റെ തുറന്ന് പറച്ചിലുകള്‍ കൊണ്ട് ഒരാള്‍ക്ക് എങ്കിലും മറ്റൊരാളോട് മനസ്സ് തുറക്കാന്‍ സാധിച്ചാല്‍ ഞാന്‍ സന്തോഷവതിയാണ്. നമ്മളെല്ലാവരും അത്തരം ചില ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നുണ്ട് എന്നതാണ് സത്യം. അത് അത്തരം അവസ്ഥ നേരിടുന്നവരെ ബോദ്ധ്യപ്പെടുത്തണം എന്ന് തോന്നി. എന്നെ കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ ഇത്തരം അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താനും ഞാന്‍ ശ്രമിക്കാറുണ്ട്.

തുറന്ന് പറഞ്ഞതിന് ശേഷം പല തരത്തിലുള്ള പ്രതികരണങ്ങളാണ് കേട്ടത്. പ്രണയ നൈരാശ്യമാണെന്നൊക്കെ പറഞ്ഞിരുന്നു. അത്തരം കമന്റുകള്‍ കാണുമ്പോള്‍, നെഗറ്റീവ് കമന്റ് പറഞ്ഞ്, ട്രോള്‍ ചെയ്ത് ജീവിയ്ക്കുന്നവര്‍ കുറേയുണ്ട്. അവര്‍ ജീവിച്ചു പോയിക്കോട്ടേ എന്നേ ഞാന്‍ കരുതിയുള്ളൂ.

ഇക്കാര്യം ഞാന്‍ തുറന്ന് പറഞ്ഞ ശേഷം എനിക്ക് പല സന്ദേശങ്ങളും വന്നു. ഡിപ്രഷന്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്ത് ആണ്, സൈക്കാട്രിസ്റ്റിനെ കണ്ടു എന്ന് പറഞ്ഞാല്‍ വട്ടാണ് എന്ന് ഉറപ്പിച്ചു എന്ന് പറയുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ഇപ്പോഴും ഉണ്ട്. എന്റെ കുടുംബം അതില്‍ നിന്നും നേരെ വിപരീതമാണ്. അവര്‍ എനിക്ക് ശക്തി നല്‍കി. ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ട് എങ്കില്‍ അത് എന്റെ കുടുംബം നല്‍കിയ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ്’.

 

shortlink

Post Your Comments


Back to top button