നല്ല കാഴ്ച്ചയുടെ ലോകത്തിലേക്ക് പ്രിയപ്പെട്ടവരെ കൈപിടിക്കുക എന്ന ലക്ഷ്യത്തോടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് മമ്മൂട്ടിയുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്ന കാഴ്ച്ച പദ്ധതി പുതിയ ഘട്ടത്തിലേക്ക്.
പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുളളവരെയും സഹായം വേണ്ടവര്‍ക്കുമായി സംഘാടകരുടെ ഫോണ്‍ നമ്പർ മമ്മൂട്ടി ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ‘കാഴ്ച്ച 3 2021 ‘എന്നാണ് മൂന്നാം ഘട്ടത്തിന്റെ പേര്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘കാഴ്ച്ച 3 2K21’ എന്ന സൗജന്യ നേത്ര ചികിത്സാ പദ്ധതി നിലവിൽ വന്നു. മുതിർന്നവർക്കായി അര ലക്ഷം സൗജന്യ നേത്ര പരിശോധനകൾ, അര ലക്ഷം സ്കൂൾ കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന, അയ്യായിരം സൗജന്യ തിമിര ശസ്ത്രക്രിയ, അൻപതു നേത്ര പടല മാറ്റിവക്കൽ ശസ്ത്ര ക്രിയ അർഹതപെട്ടവർക്ക് സൗജന്യമായി കണ്ണട ലഭ്യമാക്കൽ എന്നിവ ലക്ഷ്യമിടുന്ന ഈ പദ്ധതി നേത്ര ചികിത്സ ക്യാമ്പുകൾ വഴിയാണ് ഗുണഫോക്താക്കളെ കണ്ടെത്തുന്നത്. ക്യാമ്പുകൾ നടത്താൻ പ്രാപ്തിയുള്ള സംഘടന കൾക്കോ പ്രവർത്തകർക്കോ മുന്നോട്ട് വരാം. താല്പര്യമുള്ളവർക്കു താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.’–മമ്മൂട്ടി പറയുന്നു.
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകൾ :
അനൂപ് 9961900522
അരുണ്‍ 7034634369
ഷാനവാസ് 9447991144
ഭാസ്കര്‍ 9846312728
രോഗ നിര്‍ണ്ണയം നടത്തിയവര്‍ ഈ നമ്പറുകളിലേക്ക് വാട്സ്ആപ്പ് വഴി സാമ്പത്തിക പിന്നോക്കാവസ്ഥ തെളിയിക്കുന്ന രേഖകള്‍ അയച്ചു നല്കിയാല് ആശുപത്രിയില്‍ നേരിട്ടു പ്രവേശനം ലഭിക്കും.
Post Your Comments