InterviewsLatest NewsNEWS

‘ഇതൊക്കെ ആളുകള്‍ വലിയ കാര്യമായി കണക്കാക്കുന്നതിനെ രസകരമായാണ് കാണുന്നത്’: പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നിക് ജൊനാസിന്റെ പേര് നീക്കം ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ‘പ്രിയങ്ക ചോപ്ര ജൊനാസ്’ എന്ന പേരിലായിരുന്നു താരത്തിന്റെ അക്കൗണ്ട്. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം നിക് ജൊനാസിന്റെ പേര് നീക്കം ചെയ്യുകയായിരുന്നു. ഇതോടെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്. താരങ്ങള്‍ വിവാഹമോചിതരാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ എത്തിയതോടെ പ്രചരിക്കുന്ന കാര്യങ്ങള്‍ അസംബന്ധമാണെന്നു പറഞ്ഞ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്തെത്തിയിരുന്നു.

ഇപ്പോൾ തന്റെ പേരിലെ ജൊനാസ് ഒഴിവാക്കിയതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് പ്രിയങ്ക. ‘എനിക്കൊന്നും അറിയില്ല. ട്വിറ്ററിലെ എന്റെ പേരു പോലെ തന്നെയാക്കാന്‍ വേണ്ടിയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ജൊനാസ് എന്ന പേര് ഒഴിവാക്കിയത്. തുടര്‍ന്നുണ്ടായ ചര്‍ച്ചകളെല്ലാം ഞാൻ നേരത്തെ ഊഹിച്ചതാണ്. ഇതൊക്കെ ആളുകള്‍ വലിയ കാര്യമായി കണക്കാക്കുന്നതിനെ രസകരമായാണ് കാണുന്നത്. ഇത് സമൂഹ മാധ്യമമാണ്. പ്രിയ സുഹൃത്തുക്കളേ ദയവായി ഒന്നു ശാന്തമാകൂ’- എന്നാണ് പ്രിയങ്ക ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button