ഒരു രംഗം അഭിനയിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതല്ലെന്നും, തന്നെ വീക്ഷിക്കാന്‍ സംവിധായകന്‍ എന്നൊരാള്‍ മുന്നിലുണ്ടാകുമെന്നും മോഹൻലാൽ. താന്‍ നൂറ് ശതമാനവും സംവിധായകനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. മരക്കാറിലെ ഏതെങ്കിലും രംഗം വെല്ലുവിളിയുള്ളതായി തോന്നിയിരുന്നോ എന്ന ചോദ്യത്തോടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകനെ താൻ പൂർണ്ണമായും വിശാസിക്കുന്നുവെന്ന് ലാൽ പറഞ്ഞത്.
‘ഒരു രംഗം അഭിനയിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതല്ല, എന്നെ വീക്ഷിക്കാന്‍ സംവിധായകന്‍ എന്നൊരാള്‍ മുന്നിലുണ്ടാകും. ഞാൻ നൂറ് ശതമാനവും സംവിധായകനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. സംവിധായകന്‍ എന്നോട് ഒരു ടേക്ക് കൂടി പോകണമെന്ന് ആവശ്യപ്പെട്ടാല്‍ അതിലെ പാളിച്ചകള്‍ എന്താണെന്ന് മനസ്സിലാക്കിയ ശേഷം ചെയ്തു കൊടുക്കും. അഭിനയത്തില്‍ ഒന്നും അസാദ്ധ്യമല്ലെന്നാണ് ഞാൻ കരുതുന്നത്. അതിനാലാണ് സിനിമയെ മെയ്ക്ക് ബിലീവ് എന്ന് വിളിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ സംവിധായകന്‍ അത് ചൂണ്ടിക്കാണിക്കും. അപ്പോള്‍ നമുക്ക് റീടേക്കിന് പോകാം’- ലാൽ പറഞ്ഞു.
Post Your Comments