GeneralLatest NewsNEWS

യോഗം മൊബൈലിൽ പകർത്താൻ ശ്രമം, ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി ‘അമ്മ’ സംഘടന

കൊച്ചി: നടൻ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി താരസംഘടനയായ ‘അമ്മ’. ‘അമ്മ’യുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിലാണ് നടപടി.
ഷമ്മിക്കെതിരേ നടപടിയെടുക്കണമെന്നുള്ള അം​ഗങ്ങളുടെ ആവശ്യപ്രകാരം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് നടപടി കൈക്കൊള്ളാനാണ് തീരുമാനം.

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിനെത്തിയ ഷമ്മി തിലകൻ ചർച്ചകൾ മൊബൈലിൽ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ ഒരാൾ സംഭവം സംഘടന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി അം​ഗങ്ങൾ രം​ഗത്തെത്തിയത്.

അതേസമയം മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യർഥന നടത്തിയതിന്റെ പശ്ചാത്തലത്തിൽ അമ്മ ജനറൽ ബോഡിയിൽ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു. എന്നാൽ നടനെതിരെ നടപടി ആവശ്യമാണെന്ന തീരുമാനത്തിൽ താരങ്ങളിൽ ചിലർ ഉറച്ച് നിന്നതിനെ തുടർന്നാണ് വിഷയം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യാൻ ധാരണയായത്.

 

shortlink

Related Articles

Post Your Comments


Back to top button