InterviewsLatest NewsNEWS

‘ഈ ചോദ്യമാണ് അണ്‍കംഫര്‍ട്ടബിള്‍’: ചുംബന രംഗത്തെക്കുറിച്ച് ചോദിച്ച അവതാരകയ്ക്ക് മറുപടി കൊടുത്ത് സായ് പല്ലവി

തന്റെ പുതിയ തെലുങ്ക് സിനിമയായ ‘ശ്യാം സിൻഹ റോയ്’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് സായ് പല്ലവി. തെലുങ്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടയിൽ ചുംബന രംഗത്തെക്കുറിച്ച് ചോദിച്ച അവതാരകയ്ക്ക് വായടപ്പിക്കുന്ന മറുപടി കൊടുത്തിരിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശ്യാം സിന്‍ഹ റോയ് എന്ന ചിത്രത്തില്‍ നടന്‍ നാനിയും നടി കൃതി ഷെട്ടിയും തമ്മിലുള്ള ചുംബനരംഗത്തെ കുറിച്ചാണ് അവതാരക ചോദിച്ചത്. ഈ രംഗത്തിൽ കൂടെ അഭിനയിക്കാൻ സായ് പല്ലവിയോ കൃതിയോ ആണോ കംഫർട്ടബിൾ എന്നായിരുന്നു അവതാരക ചോദിച്ചത്. ഉടൻ തന്നെ സായ് പല്ലവി ഇടപെടുകയും ആ ചോദ്യം അനാവശ്യമാണെന്നുമായിരുന്നു പറഞ്ഞത്.

‘എനിക്ക് തോന്നുന്നു ഈ ചോദ്യമാണ് അണ്‍കംഫര്‍ട്ടബിള്‍. ഈ ചോദ്യം ചോദിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഈ രംഗം ഇരുവരോടും ചർച്ച ചെയ്തശേഷം, ഇരുവരും പരസ്പരം കംഫർട്ടായ ശേഷം, കഥയുടെ ആവശ്യത്തിനു വേണ്ടി ചെയ്തതാണ്. നിങ്ങൾ ഇതിനെക്കുറിച്ച് അവരോട് ചോദിച്ചാൽ ഉറപ്പായും അവർ അസ്വസ്ഥരാകും’- സായ് പല്ലവി പറഞ്ഞു. സിനിമയില്‍ മറ്റ് റൊമാന്റിക് സീനുകളുണ്ടോ എന്ന അവതാരകയുടെ അടുത്ത ചോദ്യത്തിനും നടി എതിര്‍പ്പ് പ്രകടിപ്പിച്ചു. ‘ഇത്തരം ചോദ്യങ്ങളുടെ അനിവാര്യതയില്ല’ എന്നാണ് താരം പറഞ്ഞത്.

നിരവധി ആരാധകരാണ് സായ് പല്ലവിയെ അഭിനന്ദിച്ചത്. സായ് പല്ലവിയോട് ആദരവ് തോന്നുവെന്നായിരുന്നു പലരുടെയും കമന്റ്. തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ശ്യാം സിൻഹ റോയ് പ്രദർശനത്തിനെത്തുക. ദേവദാസിയുടെ വേഷത്തിലാണ് സായ് പല്ലവി സിനിമയിലെത്തുക.

shortlink

Related Articles

Post Your Comments


Back to top button