തെലുങ്ക് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് എസ് എസ് രാജമൗലി. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ മഗധീര, 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ഈച്ച, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി എന്നിവ അദ്ദേഹത്തിന്റെ വിജയസിനിമകളാണ്. ഇതിൽ ബാഹുബലിയുടെ ഗംഭീര വിജയത്തോടെ ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന സംവിധായകനായി മാറി രാജമൗലി. ഇപ്പോൾ ജൂനിയർ എൻ ടി ആർ , റാം ചരൺ എന്നിവരെ നായകന്മാരാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ആർ ആർ ആർന്റെ റിലീസിന്റെ തിരക്കിലാണ് രാജമൗലി.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബിൾ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ബാലകൃഷ്ണ ചോദിച്ച ചോദ്യവും അതിന് രാജമൗലി നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. എന്ത് കൊണ്ടാണ് തന്നെ വച്ച് സിനിമയെടുക്കാത്തത് എന്നാണ് നന്ദമുരി ചോദിച്ചത്. അതിനുള്ള രാജമൗലിയുടെ മറുപടി ഇങ്ങിനെയായിരുന്നു.
‘എനിക്ക് നന്ദമുരിയെ വച്ച് സിനിമയെടുക്കാൻ പേടിയാണ്, കാരണം അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ പറ്റില്ല. പ്രായഭേദമെന്യേ എല്ലാവരെയും ബഹുമാനിക്കുന്ന വ്യക്തിയാണ് എങ്കിലും തെറ്റ് സംഭവിക്കുമ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് ദേഷ്യം വരും. ദേഷ്യം വന്നാൽ സ്ഥിതി വഷളാകും. സെറ്റിൽ അദ്ദേഹവുമായി ഇടപെടാൻ പേടിയാണ്. എനിക്ക് അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല. അത് കൊണ്ടാണ് ഞാൻ ബാലകൃഷ്ണയ്ക്കൊപ്പം പ്രവർത്തിക്കാത്തത്’.
വിവാദ പരാമർശങ്ങൾ കൊണ്ട് ശ്രദ്ധനേടാറുള്ള താരമാണ് ബാലകൃഷ്ണ. ഈ പരിപാടിയിൽ തന്നെ ‘അവതാർ’ എന്ന ചിത്രം തനിക്ക് ഇഷ്ടമല്ലെന്നും, കണ്ടു തുടങ്ങിയപ്പോൾ തന്നെ എണീറ്റ് പോയി എന്നും പറഞ്ഞതിന് അത് നിങ്ങളുടെ ജനറേഷനിൽ ഉള്ളവരുടെ പ്രശ്നമാണെന്നും തങ്ങളുടെ ജനറേഷനിൽ ഉള്ളവരുടെ ഇഷ്ട ചിത്രമാണ് ‘അവതാർ’ എന്ന് രാജമൗലി മറുപടി കൊടുത്തിരുന്നതും ചർച്ചയായിരുന്നു.
Post Your Comments