ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ ബ്രഹ്‌മാണ്ഡ ചിത്രമായ മരക്കാര്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന റോളായ ആര്‍ച്ച എന്ന തമ്പുരാട്ടിയുടെ വേഷമാണ് കീര്‍ത്തി സുരേഷ് അവതരിപ്പിച്ചത്. മരക്കാറിലെ ‘നീയെ എന്‍ തായേ’ എന്ന ഗാന രംഗത്തിലാണ് കീര്‍ത്തി വീണ വായിച്ച് പാടുന്നതായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനത്തെ കുറിച്ച് ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തിൽ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
പ്രിയദര്‍ശന്റെ വാക്കുകൾ:
‘എന്നെ അതിശയിപ്പിച്ച അഭിനേത്രിയാണ് കീര്‍ത്തി. ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ കീര്‍ത്തി എന്നെ വീണ വായിച്ച് അത്ഭുതപ്പെടുത്തി. അവള്‍ ഒരു വയലിനിസ്റ്റാണ്. പക്ഷേ പലര്‍ക്കും അത് അറിയില്ല. അവളുടെ ഉള്ളില്‍ സംഗീതം ഉണ്ട്.
അതുകൊണ്ടാണ് ആര്‍ച്ചയുടെ വേഷം അനായാസമായി കൈകാര്യം ചെയ്തത്. ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്. വീണ കൈകാര്യം ചെയ്യാത്തൊരാള്‍ അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു.
അവള്‍ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങള്‍ ചെയ്തത്. പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്‌കരമാണ്. പക്ഷെ അവള്‍ക്ക് അത് സാധിച്ചു. ഞാൻ അതുകണ്ട് അത്ഭുതപ്പെട്ടു’.
Post Your Comments