
കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനികളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരന് ആണ് മലയാളത്തിലെ നമ്പര്‍ വണ്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങള്‍ ആശിര്വാദിന്റെതായിട്ടുണ്ട്.
സിനിമയില്‍ എത്തിയ നാള് മുതല്‍ നിര്‍മ്മാണത്തിന് പുറമെ അഭിനയത്തിലും കൈവെച്ച അദ്ദേഹം കിലുക്കം മുതല്‍ 26 ഓളം സിനിമകളില്‍ ആന്റണി അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ദൃശ്യം 2 പോലുള്ള സിനിമകളില്‍ മുഴുനീള കഥാപാത്രമായും ആന്റണി അഭിനയിച്ചിരുന്നു.
നേരത്തെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ആന്റണി ഇപ്പോഴിതാ താരസംഘടനയായ അമ്മയിലും അംഗത്വമെടുത്തു. ഞായറാഴ്ച കൊച്ചിയില്‍ വെച്ച് നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി അമ്മ സംഘടനയില്‍ അംഗത്വമെടുത്തത്.
Post Your Comments