
ആന്റണി വർഗീസ് പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രം ‘അജഗജാന്തരം’ തീയേറ്ററുകളിലെത്താന്‍ ഇനി രണ്ട് നാള്‍ കൂടി. ഡിസംബര്‍ 23 നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുമ്പ് തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചിരിക്കുന്നത്.
ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ്മ, സബ് മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ നർമ്മത്തിന്റെ മേമ്പൊടിയോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെ പെപ്പെയുടെ ആദ്യ ബിഗ് ബജറ്റ് ചിത്രമാണിത്. സിൽവർ ബേ പ്രൊഡക്ഷസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും, വിനീത് വിശ്വവുമാണ്.
Post Your Comments