താരസംഘടനയായ ‘അമ്മ’ തിരഞ്ഞെടുപ്പ് വിവാദങ്ങൾക്ക് മറുപടിയുമായി നടൻ സിദ്ദിഖ്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ട് അഭ്യര്‍ത്ഥനയിലെ പരാമര്‍ശങ്ങള്‍ക്ക് താരം മറുപടി പറഞ്ഞത്.
‘ഒരു ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണം എന്ന ആഗ്രഹം ഉണ്ടാകും, അത്തരത്തില്‍ കുറച്ചാളുകളിലേക്ക് ശ്രദ്ധ ചെലുത്താന്‍ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. സംഘടനയിലുള്ള അംഗങ്ങളുമായി കൂടി ആലോചിച്ചതിനു ശേഷമാണ് കുറച്ചു പേരെ പാനലിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇത് മുന്‍ ഭരണസമിതി ചെയ്യുന്നതാണ്. അതിനു ശേഷം മറ്റു ചിലര്‍ മത്സര രംഗത്തേക്ക് വന്നു. അവരെ ഒരിക്കലും മറു പാനല്‍ ആയി കണ്ടിട്ടില്ല. തെരെഞ്ഞെടുപ്പ് പ്രചാരണം എന്നതല്ലാതെ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. എന്നെ കുറിച്ച് എന്തെല്ലാം ആളുകള്‍ പറയുന്നു അവരോടു എനിക്ക് ശത്രുതയുമില്ല’- സിദ്ദിഖ് പറഞ്ഞു.
ഒരു ഭാഗത്ത്, ‘അമ്മ ഉണ്ടാക്കിയത് ഞാന്‍ ആണ് എന്ന അവകാശവാദം മുഴക്കിയവരല്ല ഇവരാരും, അമ്മയുടെ അടിത്തറയിളക്കും എന്ന് വീരവാദം മുഴക്കിയവരുമല്ല, തലപ്പത്തിരിക്കാന്‍ അനുയോജ്യമായ വ്യക്തിയാണെന്ന് വിശ്വസിപ്പിച്ച് അതിനു വേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാന്‍വയ്യാത്തവരുമല്ല’ എന്ന വോട്ട് അഭ്യര്‍ത്ഥന നടത്തിയ കുറിപ്പിലെ പരാമര്‍ശമായിരുന്നു വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചത്.
Post Your Comments