GeneralLatest NewsNEWS

സിനിമകള്‍ക്ക് സെൻസറിങ് ഇല്ല, വിദേശികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ പുതിയ നിയമം

ദുബൈ: വിദേശികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഇനി സെന്‍സര്‍ ചെയ്യില്ലെന്ന് യുഎഇ ഭരണകൂടം. നിലവില്‍ യുഎഇയില്‍ റിലീസ് ചെയ്യുന്ന സിനിമകളില്‍ പരമ്പരാഗതമായ ഇസ്‌ലാമിക വികാരങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ വെട്ടിയിരുന്നു. എന്നാല്‍ ഇനി മുതല്‍ അതിന് പകരം 21 വയസ് പ്രായമുള്ള വിഭാഗം എന്ന രീതിയിലാണ് സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്ന് എമിറാത്തി മീഡിയ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സ്വദേശികളെക്കാള്‍ വിദേശികളാണ് യുഎഇയില്‍ കൂടുതലുള്ളത്. ഈ വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ക്ക് സെന്‍സര്‍ ബാധകമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. രാജ്യാന്തര പതിപ്പ് അനുസരിച്ചായിരിക്കും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്നും അതോറിറ്റി ട്വിറ്റര്‍ കുറിപ്പിലൂടെ അറിയിച്ചു.

ടൂറിസത്തെ ആശ്രയിച്ച്‌ കഴിയുന്ന അറബ് രാജ്യമായ യുഎഇയില്‍ ചില ഘട്ടത്തില്‍ ഇസ്ലാമിക നിയമങ്ങള്‍ക്കും പാരമ്പര്യങ്ങൾക്കും എതിരായും പ്രവര്‍ത്തിക്കാറുണ്ട്. മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങളിലെന്ന പോലെ യുഎഇയിലെയും സെന്‍സര്‍ ബോര്‍ഡ് സിനിമാറ്റിക് റിലീസുകളിലെ നഗ്‌നത, സ്വവര്‍ഗരതി, ലൈംഗികത, അനുചിതമെന്ന് കരുതുന്ന മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ കാണിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യാറുണ്ട്.

എന്നാല്‍ അധികൃതര്‍ അവരുടെ ഇസ്ലാമിക നിയമസംഹിത പരിഷ്‌കരിക്കുകയും അടുത്ത വര്‍ഷം വാരാന്ത്യത്തെ ശനി – ഞായര്‍ ദിവസങ്ങളില്‍ പാശ്ചാത്യ ബിസിനസുകളുമായും വിപണികളുമായും യോജിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button