കൊച്ചി: ഒടിടിയില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്നീട് തിയറ്ററുകളില്‍ റിലീസ് ചെയ്യില്ല. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറിയാല്‍ തീയേറ്റര്‍ പ്രദര്‍ശനം അവസാനിക്കും. കൂടാതെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് 42 ദിവസം കാത്തിരിക്കേണ്ടിയും വരും.
നിലവില്‍, കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു മാസത്തിന് ശേഷം സിനിമകളുടെ ഒടിടി സ്ട്രീമിംഗിന് കേരള ഫിലിം ചേംബര്‍ അനുമതി നല്‍കിയിരുന്നു. ഈ ഇളവ് അടുത്ത വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കും. ഫലത്തില്‍, തിയേറ്ററുകളും ഒടിടി മീഡിയ പ്ലാറ്റ്‌ഫോമുകളും സമാന്തര പാതകളിലൂടെ സഞ്ചരിക്കുന്നത് തുടരും. എന്നാൽ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറിയാല്‍ തീയേറ്റര്‍ പ്രദര്‍ശനം അവസാനിക്കും.
തിയേറ്ററുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’, ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ എന്നിവ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. അതിനാല്‍ ഇനി മുതല്‍ ഈ സിനിമകള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. ഒടിടിയിലേക്ക് മാറുമ്പോൾ ഈ രണ്ട് സിനിമകളും എല്ലാ മുന്‍കൂര്‍ എഗ്രിമെന്റുകളും നിബന്ധനകളും പാലിച്ചിട്ടുണ്ടെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (FEUOK) പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം എല്ലാ സിനിമകളും ജനുവരിയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. എസ്‌എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം ‘ആര്‍ആര്‍ആര്‍’, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയുള്ള ബോളിവുഡ് ചിത്രം ’83’, പ്രഭാസ് നായകനായ ‘രാധേ ശ്യാം’, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’, പ്രണവ് മോഹന്‍ലാലിന്റെ ‘ഹൃദയം’, നിവിന്‍. പോളിയുടെ ‘തുറമുഖം’ തീയേറ്റര്‍ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളുടെ പട്ടികയിലുണ്ട്.
മമ്മൂട്ടി ചിത്രം ‘പുഴു’ ജനുവരിയിലും, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ മറ്റൊരു ചിത്രം ‘ഭീഷ്മ പര്‍വ്വം’ ജനുവരിയിലോ ഫെബ്രുവരിയിലോ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തിയേക്കും.
Post Your Comments