GeneralLatest NewsNEWS

‘എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ’: അജയ് വാസുദേവ്

മമ്മൂട്ടിയെ നായകനായ രാജാധിരാജ എന്ന ചിത്രത്തിലൂടെ 2014 ല്‍ ആണ് അജയ് വാസുദേവ് ആദ്യമായി സംവിധാനരംഗത്തേക്ക് വരുന്നത്. പിന്നീട് മമ്മൂട്ടിയുടെ തന്നെ മാസ്റ്റര്‍പീസും ഷൈലോക്കും സംവിധാനം ചെയ്ത അജയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം രജിഷ വിജയനേയും കുഞ്ചാക്കോ ബോബനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘പകലും പാതിരാവു’മാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്.

ഇപ്പോൾ തന്റെ നാലാമത്തെ ചിത്രത്തിന് പാക്ക് അപ്പ് പറയുമ്പോള്‍ ഏറ്റവുമധികം കടപ്പാടുള്ളത് മമ്മൂട്ടിയോടാണെന്ന് പറയുകയാണ് അജയ് വാസുദേവന്‍. ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് അദ്ദേഹം മമ്മൂട്ടിക്ക് നന്ദി പറഞ്ഞത്.

‘മെഗാ സ്റ്റാര്‍ മമ്മൂക്കയെ നായകനാക്കി രാജാധിരാജ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനാകാന്‍ ദൈവഭാഗ്യം ഉണ്ടായ ആളാണ് ഞാന്‍. പിന്നീട് അദ്ദേഹത്തിന്റെ തന്നെ മാസ്റ്റര്‍പീസും ഷൈലോക്കും സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി
ഇന്നലെ എന്റെ നാലാമത്തെ സിനിമ ‘പകലും പാതിരാവും’ പാക്ക് അപ്പ് ആയി നില്‍ക്കുമ്പോള്‍ എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണ്’- അജയ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button