മുംബൈ: പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് നടി ഐശ്വര്യ റായ് ബച്ചന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യങ്ങളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും, ഐശ്വര്യ റായ് ഇന്ന് ദല്‍ഹിയിലെ ലോക്നായക് ഭവനില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വിവിധ ലോകനേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും വിദേശങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും വന്‍തോതില്‍ നികുതിപ്പണം വെട്ടിച്ച് നിക്ഷേപം നടത്തുകയും ചെയ്തുവെന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രഹസ്യ കമ്പനികളിലൊന്നായ പനാമാനിയന്‍ കമ്പനി മൊസാക് ഫോന്‍സെകയില്‍ നിന്ന് ചോര്‍ന്ന പനാമ പേപ്പര്‍ എന്നറിയപ്പെടുന്ന രേഖകളിലൂടെയാണ് വിവരങ്ങൾ പരസ്യമായത്. ഇന്ത്യയില്‍ നിന്നുള്ള 500 ഓളം പേര് പനാമ പേപ്പര്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു.
2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന് കുടുംബത്തോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന് പ്രതികരിച്ചിരുന്നു.
Post Your Comments