ബോക്സോഫീസില്‍ തരംഗമായി രണ്ട് ദിവസം കൊണ്ട് അല്ലു അര്ജുന് ചിത്രം ‘പുഷ്പ’ കളക്ട് ചെയ്തത് 116 കോടി രൂപ. പുഷ്പയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് പുറത്തുവിട്ട കണക്കിൽ ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും മാത്രം ആദ്യ ദിനം 30കോടി ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്നാട്ടില്‍ 3.75 കോടിയും ഹിന്ദി പതിപ്പിന് 3 കോടിയും ആദ്യദിനം ലഭിച്ചു.
തെലുങ്ക് ഭാഷയ്ക്ക് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. എന്നാല്‍ മലയാളം പതിപ്പിന്റെ പ്രദര്‍ശനം ഇന്നലെയാണ് ആരംഭിച്ചത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തിൽ കള്ളക്കടത്തുകാരന് പുഷ്പരാജ് ആയാണ് അല്ലു അര്ജുന് എത്തിയത്.
Post Your Comments