ഏറെ കാത്തിരിപ്പിനു ശേഷമാണ് പ്രിയ ഗായിക ചിത്രയുടെയും വിജയ ശങ്കറിന്റെയും ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തുന്നത്. എന്നാല്‍ അധികം വൈകാതെ നന്ദന മലയാളികള്‍ക്ക് നീറുന്ന ഓർമ്മയായി മാറി. ഒന്‍പത് വയസ് തികയും മുന്‍പേ 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണ് കുഞ്ഞ് മരിക്കുകയായിരുന്നു. മകളുടെ മരണം ഇന്നും ചിത്രയ്ക്ക് നീറുന്ന വേദനയാണ്.
ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ നിധി പോലെയാണ് ഞങ്ങള്‍ക്കെന്നും. ഞങ്ങള്‍ക്ക് നിന്നോടുള്ള സ്നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ നഷ്ടം അളക്കാനാവാത്തതാണ്. സന്തോഷം ജന്മദിനം നന്ദന’ – എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ചിത്ര കുറിച്ചത്.
Post Your Comments