വിജയ്, രജനികാന്ത് തുടങ്ങിയവര്‍ തനിക്കെതിരേ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പറഞ്ഞെന്ന് പരാതി പറയുകയും, കമല്ഹാസന്, സൂര്യ, ജ്യോതിക തുടങ്ങിയ താരങ്ങള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയും, തൃഷ, നയന്‍താര എന്നീ താരങ്ങള്‍ തന്റെ അവസരങ്ങള്‍ തട്ടിയെടുത്തെന്ന് ആരോപിച്ചും നിരവധി വിമർശനങ്ങൾ നേടിയ വിവാദ നടിയാണ് മീര മിഥുൻ.
ഇപ്പോൾ മീര മിഥുനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് സെല്‍വ അന്പരസന്. ജയില്‍ മോചിതയായതിന് ശേഷം ‘പേയെ കാണോം’ സിനിമയില്‍ അഭിനയിക്കുന്നതിനിടെ മീര ആരോടും പറയാതെ ലൊക്കേഷനില്‍ നിന്നും കടന്ന് കളഞ്ഞു എന്നായിരുന്നു സംവിധായകന്റെ പരാതി.
‘രണ്ട് ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നില്‍ക്കെയാണ് മീര സെറ്റില്‍ ആരോടും പറയാതെ മുങ്ങിയത്. മീരയ്ക്ക് ഒപ്പമെത്തിയ ആറ് സഹായികളെയും കാണാനില്ല. അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് സാധനങ്ങള്‍ എടുത്തിട്ടാണ് കടന്ന് കളഞ്ഞത്. നടി നിര്‍മ്മാതാവിന് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിയിട്ടുള്ളത്’- സംവിധായകന്റെ പരാതിയില്‍ പറയുന്നു.
Post Your Comments