കോഴിക്കോട്: എം.ജി.ആര്. നായകനായ പാശത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും 13-ാം വയസില്‍ ഭാഗ്യജാതകം എന്ന ചിത്രത്തിലൂടെ അഭിനയിച്ച് തുടങ്ങിയ നടിയാണ് ഷീല. തുടര്‍ന്നങ്ങോട്ട് ഷീലയുടെ യുഗമായിരുന്നു. ചെമ്മീന്‍, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകള്‍, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്വേമായം, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി ഷീല, മലയാള സിനിമയുടെ മുഖമായി.
പ്രേം നസീര്‍ , സത്യന്, മധു, ജയന്, സുകുമാരന്‍, കമലഹാസന് തുടങ്ങി അന്നത്തെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി തിളങ്ങിയ ഷീലയുടെ പേരിൽ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ താരജോഡിയായി അഭിനയിച്ചുവെന്നതിന്റെ ഗിന്നസ് റെക്കോഡും ഉണ്ട്.
ഇപ്പോൾ ടാഗോര്‍ ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന സ്നേഹാദരം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ കോഴിക്കോട്ടേക്ക് വരാന്‍ വലിയ താല്പര്യമാണെന്ന് പറയുകയാണ് ഷീല.
‘നസീര്‍ സാറുമൊത്ത് ബാല്യകാലസഖിയില്‍ അഭിനയിക്കാനെത്തിയതാണ് കോഴിക്കോട്ട്. പിന്നെ, ലോട്ടറി ടിക്കറ്റ് മുതല്‍ കുറേയെറെ ചിത്രങ്ങള്‍. എന്തൊരു സ്നേഹമാണ് കോഴിക്കോട്ടുകാര്‍ക്ക്, ഇവിടെ വരാന്‍ വളരെ ഇഷ്ടമാണ്.
കോഴിക്കോട്ടുകാരെപ്പോലെ സിനിമാപ്രവര്‍ത്തകരോട് സ്നേഹമുള്ളവര് വേറെ എവിടെയുമില്ല. അഭിനയിച്ച് തുടങ്ങിയ തനിക്ക് ഊര്‍ജ്ജമായത് ആസ്വാദകരുടെ പിന്തുണയാണ്’- ഷീല പറഞ്ഞു.
Post Your Comments