InterviewsLatest NewsNEWS

‘ഞാനത്ര വലിയ ഗായിക അല്ല, നമ്മള്‍ പാടിയ പാട്ട് ലാലേട്ടനൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം’: ദിവ്യ

‘ഹൃദയം’ ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ആലപിച്ചിരിക്കുന്ന ‘ഒണക്കമുന്തിരി’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഗാനത്തെ കുറിച്ച് പലരും വിളിച്ച് അഭിപ്രായം പറഞ്ഞെങ്കിലും ഏറ്റവും സ്‌പെഷ്യലായി തോന്നിയത് സുചിത്ര മോഹന്‍ലാലിന്റെ കോള്‍ ആണെന്ന് ദിവ്യ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ തന്റെ സന്തോഷം പങ്കുവച്ചത്.

‘പലരും വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ ഏറ്റവും സ്പെഷ്യലായി തോന്നിയത് സുചിയാന്റിയുടെ കോളാണ്. ലാലങ്കിളിന് ഈ പാട്ട് ഏറെ ഇഷ്ടമായെന്നും അദ്ദേഹം അത് ഇടക്കിടെ പാടി നടക്കുന്നുണ്ടെന്നും സുചിയാന്റി പറഞ്ഞു. ഒരുപാട് സന്തോഷം തോന്നി അത് കേട്ടപ്പോള്‍. ഞാനത്ര വലിയ ഗായിക അല്ല. അധികം എക്സ്പീരിയന്‍സും ഇല്ല. പക്ഷേ നമ്മള്‍ പാടിയ പാട്ട് ലാലേട്ടനൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ ഒരുപാട് ഒരുപാട് സന്തോഷം നല്‍കി’- ദിവ്യ പറഞ്ഞു.

വിനീത് ശ്രീനിവാസന്‍ വരികള്‍ ഒരുക്കിയ ഒണക്കമുന്തിരിയുടെ സംഗീതം ഹിഷാം അബ്ദുള്‍ വഹാബ് ആണ് . ഒണക്കമുന്തിരി കമ്പോസ് ചെയ്തപ്പോള്‍ തന്റെ ശബ്ദം നോക്കിയാലോയെന്ന് ചോദിക്കുന്നത് ഹിഷാമാണെന്നും ദിവ്യ പറഞ്ഞു. ഗാനം ഇത്രത്തോളം സ്വീകരിക്കപ്പെടുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും ദിവ്യ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button