Latest NewsNEWSShooting In Progress

സി ബി ഐ അഞ്ചാം ഭാഗത്തിൽ ‘സേതുരാമയ്യർ’ എത്തി

ഒരു ചിത്രത്തിൻ്റെ അഞ്ചാം ഭാഗം ഒരുക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് സി ബി ഐയുടെ അഞ്ചാം ഭാഗമായ ചിത്രം. ഇനിയും ഈ ചിത്രത്തിൻ്റെ പേരു നിശ്ചയിക്കപ്പെട്ടിട്ടില്ലങ്കിലും സിസി ബി ഐ അഞ്ചാം ഭാഗം എന്ന നിലയിൽ ഇതിനകം തന്നെ പ്രചുര പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. കെ മധു – എസ് എൻ സ്വാമി – മമ്മൂട്ടി കൂട്ടുകെട്ടിലെ ഈ ചിത്രം നിർമ്മിക്കുന്നത് സ്വർഗ ചിത്രയുടെ ബാനറിൽ സ്വർഗ ചിത്രാ അപ്പച്ചനാണ്.

ഇക്കഴിഞ്ഞ നവംബർ ഇരുപത്തി ഒമ്പത് തിങ്കളാഴ്ച്ച കൊച്ചിയിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. ഡിസംബർ പതിനൊന്ന് ശനിയാഴ്ച്ച ആണ് കേന്ദ്രകഥാപാത്രമായ സി ബി ഐ ഓഫീസർ സേതുരാമയ്യരെ അവതരിപ്പിക്കുന്ന മമ്മൂട്ടി ജോയിൻ ചെയ്തത്. വാഴക്കാലയിലെ കുര്യൻസ് വീട്ടിലായിരുന്നു മമ്മൂട്ടി ജോയിൻ ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നൻ പകൽ മയക്കം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയാണ് മമ്മൂട്ടി സി ബി ഐയിൽ ജോയിൻ ചെയ്തത്. അല്പം കഴിഞ്ഞതോടെ സേതുരാമയ്യരുടെ ട്രെയ്ഡ് മാർക്കായ ഹെയർസ്റ്റൈലും കുറിയും തൊട്ട് സേതുരാമയ്യരായി മാറി. സ്ളാക്ക് ഷർട്ടും കാവിമുണ്ടുമായിരുന്നു വേഷം. വീട്ടിൽ നിൽക്കുന്ന വേഷമാണ്. കോട്ടയം രമേഷുമൊത്തുള്ളതായിരുന്നു ആദ്യ രംഗം.

കോട്ടയം രമേഷ് നാടകത്തിൽ നിന്നും ബിഗ് സ്ക്രീനിലെത്തിയ നടനാണ്. ബിഗ് സ്ക്രീനിൽ മികച്ച ഒരു കഥാപാത്രത്തെ രമേഷിനു നൽകിയത് അനശ്വരനായ സച്ചിയാണ്, അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ. ആ ചിത്രത്തിൽ കോശിയുടെ ഡ്രൈവർ കഥാപാത്രം ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടു. ഇന്നിപ്പോൾ ഏറെ തിരക്കുള്ള നടനായി മാറിയിരിക്കുന്നു.

ഉച്ചക്കു ശേഷം നിരവധി അഭിനേതാക്കൾ ഉള്ള ഒരു രംഗമായിരുന്നു. മുകേഷ്, രൺജി പണിക്കർ, രമേഷ് പിഷാരടി, അസീസ് നെടുമങ്ങാട് എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു. സി.ബി.ഐ.പരമ്പരയിലെ ചാക്കോ എന്ന കഥാപാത്രത്തെ തന്നെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. മറ്റുള്ളവരൊക്കെ ഇൻവസ്റ്റിഗേഷൻ ടീം അംഗങ്ങളാണ്. ഇക്കുറി സേതുരാമയ്യർക്കൊപ്പം ഇൻവസ്റ്റിഗേഷൻ ടീമിൽ പുതിയ ടീമിനെയാണ്‌ സംവിധായകൻ കെ മധു ഇറക്കിയിരിക്കുന്നത്. പ്രശാന്ത് അലക്സാണ്ടർ, മാളവികാ മേനോൻ എന്നിവരും ഈ ടീമിലെ അംഗങ്ങളാണ്.

ഇക്കുറി സേതുരാമയ്യർ അന്വേഷിക്കുന്ന കേസ് എന്താണന്ന് കേരളീയ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കെ.മധുവും എസ് എൻ സ്വാമിയും ഒളിപ്പിച്ചിരിക്കുന്ന ആ രഹസ്യത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ അത് പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കും.

വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, സായ്കുമാർ, ആശാ ശരത്ത്,
ജയകൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, കൃഷ്ണാ, അനിയപ്പൻ, മാളവികാ നായർ, ഷാജി പല്ലാരിമംഗലം, തമ്പിക്കുട്ടി കുര്യൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സി ബി ഐ യുടെ അഞ്ചു ഭാഗങളിലും ഒന്നിക്കുന്ന കെ.മധു, എസ്.എൻ.സ്വാമി, മമ്മൂട്ടി, മുകേഷ് എന്നിവർക്കു പുറമേയുള്ള മറ്റൊരു വ്യക്തി അരോമ മോഹനാണ്. അഞ്ചു ചിത്രങ്ങളുടേയും നിർമ്മാണച്ചുമതല അരോമ മോഹനാണ്.

അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്.- ശ്രിഗർ പ്രസാദ്, കലാസംവിധാനം – സിറിൾ കുരുവിള, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ – സ്റ്റെഫ്രി സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബോസ്, അസ്സോസിയേറ്റ് ഡയറക്ടർ – ശിവരാമകൃഷ്ണൻ, സഹസംവിധാനം – രതീഷ് പാലോട് ,സജിത് ലാൽ. പ്രൊഡക്ഷൻ എക്സിക്യൂറ്റീവ്സ് – അനിൽമാത്യു, രാജു അരോമ, പ്രൊഡക്ഷൻ കൺട്രോളർ-
അരോമ മോഹൻ. സ്വർഗ ചിത്രാ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.

വാഴൂർ ജോസ്
ഫോട്ടോ – സലീഷ് പെരിങ്ങോട്ടുകര.

shortlink

Related Articles

Post Your Comments


Back to top button